Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനൽ സ്കൂൾ ഓഫ്...

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നാടക കല പഠിക്കാം

text_fields
bookmark_border
നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നാടക കല പഠിക്കാം
cancel

അഭിരുചിയുള്ള ബിരുദധാരികൾക്ക് നാടകകല പഠിക്കാൻ ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ മികച്ച അവസരം. 2024-27 വർഷത്തെ ത്രിവത്സര റസിഡൻഷ്യൽ ഡ്രമാറ്റിക് ആർട്സ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി മേയ് 10 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും www.nsd.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ആകെ 32 സീറ്റുകളുണ്ട്.

പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ചുരുങ്ങിയപക്ഷം ആറു വ്യത്യസ്ത തിയറ്റർ പ്രൊഡക്ഷനുകളിൽ പ​ങ്കെടുത്തിരിക്കണം. ഹിന്ദി/ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. ഒരു നാടക വിദഗ്ധന്റെ ശിപാർശക്കത്ത് ഹാജരാക്കണം. പ്രായപരിധി 1.7.2024ൽ 18-30 വയസ്സ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. അപേക്ഷഫീസ് 50 രൂപ. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്​പെക്ടസിലുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് സെലക്ഷൻ. പ്രാഥമിക പരീക്ഷ/ ഓഡിഷൻ മേയ്/ ജൂൺ മാസത്തിൽ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ യോഗ്യത നേടുന്നവർ രണ്ടാംഘട്ടം ഡൽഹിയിൽ ജൂൺ 23-27 വരെ നടത്തുന്ന അഞ്ചു ദിവസത്തെ ശിൽപശാലയിൽ പ​​ങ്കെടുക്കണം. സ്ലീപ്പർക്ലാസ് ട്രെയിൻ/ ബസ് ടിക്കറ്റ് നിരക്ക് ലഭിക്കും. സെലക്ഷൻ ടെസ്റ്റിൽ തിളങ്ങുന്നവരുടെ മെറിറ്റ് ലിസ്റ്റ് വിദഗ്ധ സമിതി തയാറാക്കി നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രതിമാസം 9500 രൂപ വീതം സ്കോളർഷിപ് അനുവദിക്കും. മൂന്നുവർഷത്തെ ആറ് സെമസ്റ്ററുകളായുള്ള കോഴ്സിൽ അഭിനയം അ​ല്ലെങ്കിൽ ഡിസൈൻ & ഡയറക്ഷൻ സ്​പെഷലൈസേഷനായി പഠിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National school of DramaDrama studies
News Summary - Drama studies
Next Story