Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡോ. മൂപ്പന്‍സ് എ.ഐ...

ഡോ. മൂപ്പന്‍സ് എ.ഐ ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ബൈ സാഫി ധാരണാപത്രം ഒപ്പുവെച്ചു

text_fields
bookmark_border
Dr Moopens AI and Robotics Center
cancel
camera_alt

ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും (സാഫി) സംയുക്തമായി സാഫി കാമ്പസില്‍ ആരംഭിക്കുന്ന ഡോ. മൂപ്പന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പനും സാഫി ജനറൽ സെക്രട്ടറി എം.എ. മഹ്ബൂബും ഒപ്പുവെക്കുന്നു. ചെയര്‍മാന്‍ എമിരറ്റസ് ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍), സാഫി ചെയർമാൻ സി.എച്ച്. അബ്ദുള്‍ റഹീം, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പ്രഫ. ഇമ്പിച്ചിക്കോയ, സി.പി. മുഹമ്മദ്, അനൂപ് മൂപ്പൻ, അമീർ അഹമ്മദ് മണപ്പാട്ട്, പി.വി. അബ്ദുൽ വഹാബ് എം.പി, ടി.ജെ. വിൽസൺ എന്നിവർ സമീപം

കോഴിക്കോട്: ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും (സാഫി) സംയുക്തമായി സാഫി കാമ്പസില്‍ ആരംഭിക്കുന്ന ഡോ. മൂപ്പന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി, ഡോ. ആസാദ് മൂപ്പനും സാഫി ജനറൽ സെക്രട്ടറി എം.എ. മഹ്ബൂബും ഒപ്പുവച്ചു.

കോഴിക്കോട്ട് ഹോട്ടല്‍ ട്രൈപന്റയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സാഫി ചെയര്‍മാന്‍ സി.എച്ച്. അബ്ദുൽ റഹീം, ചെയര്‍മാന്‍ എമിരറ്റസ് ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍), സാഫി സോഷ്യൽ എംപവർ സെന്റർ അഡ്‌വൈസറി ബോർഡ് ചെയർമാൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, സാഫി സി.ഇ.ഒ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, പ്രൊജക്റ്റ് കൺസൽറ്റന്റ് സന്തോഷ് കുറുപ്പ്, സാഫിയിലെ ട്രസ്റ്റ് അംഗങ്ങൾ എന്നിവരും ഡോ. ആസാദ് മൂപ്പന്റെ കുടുംബാംഗങ്ങളും മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.

‘ഡോ. മൂപ്പന്‍സ് എ.ഐ ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ബൈ സാഫി’ അത്യാധുനിക സാങ്കേതിക മേഖലയിലും നിർമിത ബുദ്ധിയുടെ നൂതന ഉപയോഗങ്ങളിലും ലോകനിലവാരമുള്ള കേന്ദ്രമായി സ്ഥാപിക്കുന്നതിന് പദ്ധതിയിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് റോബോട്ടിക്‌സ് രംഗത്ത് മാനവശേഷി വികസനം, അത്യാധുനിക ഗവേഷണം, ഇന്നോവേഷന്‍ എന്നിവയാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ഭാവി മുന്നിൽ കണ്ടുള്ള മാനവശേഷി വളര്‍ത്തിയെടുക്കുക, ഗവേഷണ സഹകരണത്തിലൂടെ വ്യവസായങ്ങളെ സഹായിക്കുക, സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും വളർത്തിയെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കുക തുടങ്ങിയവയാണ് പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സാഫി ചെയര്‍മാന്‍ സി.എച്ച്. അബ്ദുൽ റഹീം പറഞ്ഞു.

ഡോ. മൂപ്പന്‍സ് എ.ഐ ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍ഷിപ്പ്, ടെക്‌നോളജി ഇന്‍ക്യൂബേഷന്‍, രാജ്യത്തെ എ.ഐ ആൻഡ് റോബോട്ടിക്‌സ് ഇക്കോസിസ്റ്റം ശാക്തീകരണം, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഡിജിറ്റലൈസേഷന്‍ സപ്പോര്‍ട്ട് എന്നിവ കൂടി ലക്ഷ്യമിടുന്നു. നൂതനമായ ടെക്‌നോളജിയും ഡൊമെയിന്‍ എക്‌സ്‌പെര്‍ട്ടീസും സമന്വയിപ്പിച്ച് അക്കാദമിക രംഗത്തും ഗവേഷണരംഗത്തും ഇന്നോവേഷന്‍ രംഗത്തും ശക്തമായ ബൗദ്ധിക സമ്പത്ത് നേടിയെടുക്കുന്നതിനും സെന്റര്‍ സഹായകരമാകും. വിവിധ ഘട്ടങ്ങളിലായുളള വികസനമാണ് വിഭാവനം ചെയ്യുന്നതെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ സെന്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.

കമ്പ്യൂട്ടിക് ആൻഡ് ഡാറ്റാ അനലിറ്റിക് രംഗത്തെ മഹത്തായതും ഭാവി കേന്ദ്രീകൃതമായിട്ടുള്ളതുമായ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ താനും കുടുംബാംഗങ്ങളും ഏറെ സന്തുഷ്ടരാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഡോ. മൂപ്പന്‍സ് എ.ഐ ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ടെക്‌നോളജിയും സംരംഭകത്വവും സമന്വയിപ്പിക്കുന്ന, ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയാണിത്. ഇത്തരത്തിലുള്ള ആദ്യത്തെ പ്രോജക്റ്റാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

ഓരോ വര്‍ഷവും അക്കാദമിക് രംഗത്ത് കൂടുതല്‍ കൂടുതല്‍ മികവിലേക്ക് കുതിക്കുന്ന സാഫിയുടെ ചുരുങ്ങിയ കാലത്തെ ചരിത്രത്തിനുള്ളില്‍ ഇത് മഹത്തായ മുന്നേറ്റമാണെന്ന് സാഫി ചെയര്‍മാന്‍ എമിരറ്റസ് ഡോ. പി. മുഹമ്മദലി പറഞ്ഞു. 20 വര്‍ഷം കൊണ്ട് സാഫി വടക്കൻ കേരളത്തിലെ വിവിധ മേഖലകളിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു. ഈ എ.ഐ ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ സാഫിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഡോ. മൂപ്പന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് റോബോട്ടിക്‌സ് സെന്റര്‍ ബൈ സാഫി നൂതന കണ്ടുപിടിത്തങ്ങളും സാങ്കേതിക പുരോഗതി തുടങ്ങിയ രംഗങ്ങളിലൂടെ രാജ്യത്തിന്റെ ടെക്‌നോളജി രംഗത്ത് സമഗ്ര സംഭവാന നല്‍കുന്ന ചാലക ശക്തിയായി മാറുമെന്ന് സാഫി ജനറല്‍ സെക്രട്ടറി എം.എ. മെഹബൂബ് പറഞ്ഞു.

നാക് അക്രഡിറ്റഡ് എ. പ്ലസ്, പ്ലസ് പദവിയുള്ള ഓട്ടോണമസ് കോളജായ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, പി.എം.എ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ജില്ലയിലെ വാഴയൂരിലെ മനോഹര കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. രണ്ട് സ്ഥാപനങ്ങളും വിദ്യാഭ്യാസരംഗത്തെ മികവും ഗവേഷണവും ധാര്‍മിക നേതൃത്വവും ലക്ഷ്യമിടുന്നതാണ്.

വിദ്യാർഥികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സയന്‍സ്, ടെക്‌നോളജി, മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് മേഖലകളില്‍, 20ലധികം ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകള്‍ നല്‍കുന്നു. സാഫി കോളജിലെ ആധുനിക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, മോഡേണ്‍ ലബോറട്ടറീസ്, പരിചയ സമ്പന്നരായ അധ്യാപക സമൂഹം എന്നിവ വിദ്യാർഥികള്‍ക്ക് അറിവും കഴിവും സ്വഭാവ രൂപീകരണവും ഒത്തുചേരുന്ന സന്തുലിതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.

സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഓട്ടോണമസ്) കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കെ.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ 19-ാം സ്ഥാനത്താണ്. സ്വാശ്രയ കോളജുകളില്‍ ഒന്നാം സ്ഥാനവും ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ മുന്‍നിര കോളജുകളുടെ പട്ടികയില്‍ ഇടവും നേടിയ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപനമാണ് സാഫി.

സാഫി കാമ്പസിലെ പി.എം.എ സാഫി ഹ്യൂമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എ.ഐ.സി.റ്റി.ഇ അക്രഡിറ്റഡ് മാനേജ്‌മെന്റ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വളരെ വിജയപ്രദമായ സിവില്‍ സര്‍വീസ് ട്രെയിനിങ് പ്രോഗ്രാമും മറ്റ് ഷോര്‍ട്ട് കോഴ്‌സുകളും സെമിനാറുകളും ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്നുണ്ട്. എ.ഐ ആൻഡ് റോബോട്ടിക്‌സ് സെന്ററിന്റെ കണ്‍സള്‍ട്ടന്റായ സന്തോഷ് കുറുപ്പ് പ്രോജക്റ്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സി.ഇ.ഒ. പ്രഫ. ഇമ്പിച്ചിക്കോയ ചടങ്ങില്‍ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roboticsDr Azad MoopenLatest NewsAI ​​SAFI
News Summary - Dr. Moopen's AI and Robotics Center by SAFI signs MoU
Next Story