തേഞ്ഞിപ്പലം: ഡോ. എം. നാസർ കാലിക്കറ്റ് സർവകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസലർ ആയി ചുമതലയേറ്റു. തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റാണ് നാസറിനെ തിരഞ്ഞെടുത്തത്.
നിലവിൽ കാലിക്കറ്റ് സർവകലാശാല റിസർച് ഡയറക്ടറായ അദ്ദേഹം സുവോളജി പഠനവകുപ്പിലെ സീനിയർ പ്രഫസറാണ്. പ്രൊ-വൈസ് ചാൻസലർ ആയിരുന്ന ഡോ. പി മോഹൻ വിരമിച്ച ഒഴിവിലാണ് നിയമനം. 1999ൽ കാലിക്കറ്റ് സർവകലാശാല സർവിസിൽ പ്രവേശിച്ച എം. നാസർ 2015-17 കാലയളവിൽ സുവോളജി പഠനവിഭാഗം മേധാവി ആയിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽനിന്നുതന്നെയാണ് പിഎച്ച്.ഡി. നേടിയത്. 38 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പത് വിദ്യാർഥികൾ ഡോ. നാസറിെൻറ കീഴിൽ പിഎച്ച്.ഡി പൂർത്തീകരിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ്.