ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സ് പ്രവേശനം
text_fieldsതിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിലേക്കുള്ള സേ വേക്കൻസി ഫില്ലിങ് സീറ്റുകൾ അതത് കോളജുകൾ മുഖേന നികത്തും. പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ് സാധ്യതാ ലിസ്റ്റ്: എലിജിബിലിറ്റി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 20ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളജുകളുമായി ബന്ധപ്പെടാം.
ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളത് കാണുക. വിശദമായി വിജ്ഞാപനത്തിനും മാർഗ നിർദേശങ്ങൾക്കും പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

