Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിദൂര വിദ്യാഭ്യാസം: പുതിയ വർഷത്തിൽ സംസ്​ഥാനത്തെ സർവകലാശാലകൾക്ക്​ അനുമതിയായില്ല
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദൂര വിദ്യാഭ്യാസം:...

വിദൂര വിദ്യാഭ്യാസം: പുതിയ വർഷത്തിൽ സംസ്​ഥാനത്തെ സർവകലാശാലകൾക്ക്​ അനുമതിയായില്ല

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: സം​സ്​​ഥാ​ന​ത്തെ മൂ​ന്നു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ 2019, 2020 വ​ർ​ഷ​ങ്ങ​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ​ക്ക്​ യു.​ജി.​സി​യു​െ​ട അം​ഗീ​കാ​രം. കാ​ലി​ക്ക​റ്റ്, കേ​ര​ള, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ​ക്കാ​ണ്​ യു.​ജി.​സി​യു​ടെ അ​നു​മ​തി. നേ​ര​ത്തേ, താ​ൽ​ക്കാ​ലി​ക​മാ​യ അം​ഗീ​കാ​ര​മാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. കാ​ലി​ക്ക​റ്റി​ൽ 18ഉം ​കേ​ര​ള​യി​ൽ 23ഉം ​ക​ണ്ണൂ​രി​ൽ 12ഉം ​കോ​ഴ്​​സു​ക​ൾ​ക്കാ​ണ്​ അം​ഗീ​കാ​രം.

എ​ന്നാ​ൽ, ഈ ​വ​ർ​ഷം കോ​ഴ്​​സു​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി ഇ​തു​വ​രെ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക​ട​ക്കം ല​ഭി​ച്ചി​ട്ടി​ല്ല. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ താ​ൽ​ക്കാ​ലി​ക അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. 2021 ജ​നു​വ​രി​യി​ൽ കോ​ഴ്​​സ്​ തു​ട​ങ്ങാ​നാ​യി കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​ഴി​യു​ള്ള കോ​ഴ്​​സു​ക​ൾ കാ​ലി​ക്ക​റ്റി​ലു​ണ്ട്.

അ​തേ​സ​മ​യം, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ലെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ 2022-23 വ​ർ​ഷ​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ​കോ​ഴ്​​സ്​ ന​ട​ത്തി​പ്പി​നു​ള്ള അ​നു​മ​തി​യു​ണ്ട്. ശ്രീ​നാ​രാ​യ​ണ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല നി​ല​വി​ൽ വ​ന്ന​തി​നാ​ൽ സം​സ്​​ഥാ​ന​ത്തെ മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സ്​ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട്​ ഹൈ​കോ​ട​തി​യി​ൽ ഈ ​നി​ബ​ന്ധ​ന സ്​​റ്റേ ചെ​യ്​​തു. മ​റ്റു​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്​ യു.​ജി.​സി അം​ഗീ​കാ​ര​മി​ല്ലെ​ങ്കി​ൽ ഇ​നി​യു​ള്ള കോ​ഴ്​​സു​ക​ളെ​ല്ലാം ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല വ​ഴി തു​ട​ങ്ങി​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Distance education
News Summary - Distance education: Universities in the state will not be allowed in the new year
Next Story