പൊന്നാനി: പരീക്ഷക്ക് പത്തുദിവസം മാത്രം അവശേഷിക്കെ, കോൺടാക്ട് ക്ലാസുകളോ പഠനസാമഗ്രികളോ നൽകാൻ കാലിക്കറ്റ് സർവകലാശാലക്ക് സാധിച്ചില്ലെന്ന് വിദ്യാർഥികൾ.
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 ബാച്ചിലെ നാലാം സെമസ്റ്റര്‍ യു.ജി പരീക്ഷ നവംബര്‍ 11നാണ് ആരംഭിക്കുന്നത്. എന്നാല്‍, തീയതി പ്രഖ്യാപിച്ചിട്ടും കോണ്ടാക്ട് ക്ലാസുകളോ പഠന സാമഗ്രികളോ ലഭിക്കുന്നില്ലെന്നാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനുള്ള തുക നേരേത്ത അടച്ചിട്ടുണ്ട്.
എന്നാല്‍, നാലാം സെമസ്റ്ററിെൻറ പഠനസാമഗ്രിൾ നല്‍കാതെയാണ് അഞ്ചാം സെമസ്റ്ററിെൻറ ഫീസടക്കാന്‍ ആവശ്യപ്പെടുന്നതെന്നും അവർ പറയുന്നു.
അതേസമയം, റെഗുലര്‍ വിദ്യാർഥികള്‍ക്ക് വാട്സ്ആപ് വഴിയും മറ്റും ക്ലാസ് ലഭിക്കുന്നുണ്ട്. അതേസമയം, കോവിഡ് സാഹചര്യമായതിനാല്‍ കോണ്ടാക്ട് ക്ലാസുകള്‍ നല്കാന് സാധിക്കില്ലെന്നും യൂട്യൂബില്‍ എസ്.ഡി.ഇ ചാനല്‍ വഴി ക്ലാസുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ സുബ്രഹ്മണ്യം അറിയിച്ചു.
യു.ജി നാലാം സെമസ്റ്റർ പരീക്ഷയാണ് വരുന്നത്. അതിെൻറ പഠനസാമഗ്രികൾ എല്ലാം നല്‍കിയതാണ്. അത് 2018 അഡ്മിഷനായിരുന്നതിനാല് നേരേത്ത ഉണ്ടായിരുന്നവ തന്നെയാണ്. യൂട്യൂബ് ചാനലുകൾ വഴി നാലാം സെമസ്റ്റര്‍ മുഴുവന്‍ നൽകിയതായും വിദൂര വിദ്യാഭ്യാസ ഡയറക്ടർ പറയുന്നു.