Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഓ​പ​ൺ...

ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ പു​റ​ത്ത്​ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ല​ക്ക്:​ ആ​യി​ര​ങ്ങളുടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​

text_fields
bookmark_border
Distance education
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ പു​റ​ത്ത്​ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ല​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

നി​ല​വി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ യു.​ജി.​സി അം​ഗീ​കാ​ര​മു​ള്ള കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ത്ത്​ ബി​രു​ദ കോ​ഴ്​​സു​ക​ളും 12 പി.​ജി കോ​ഴ്​​സു​ക​ളു​മാ​ണ്​ ന​ട​ത്തു​ന്ന​ത്. കാ​ലി​ക്ക​റ്റി​ൽ 14 ബി​രു​ദ കോ​ഴ്​​സു​ക​ളും 12 പി.​ജി കോ​ഴ്​​സു​ക​ളു​മു​ണ്ട്​. എ​ന്നാ​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​വ​ർ​ഷം തു​ട​ങ്ങാ​ൻ ല​ക്ഷ്യ​മി​ട്ട്​ യു.​ജി.​സി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്​ 12 ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്കും അ​ഞ്ച്​ പി.​ജി കോ​ഴ്​​സു​ക​ൾ​ക്കു​മാ​ണ്.

കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന്​ ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ചേ​ർ​ന്നു​പ​ഠി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പി.​ജി കോ​ഴ്​​സു​ക​ൾ പോ​ലും ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ങ്ങാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ബി​രു​ദം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ കേ​ര​ള​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പി.​ജി കോ​ഴ്​​സ്​ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, സോ​ഷ്യോ​ള​ജി, ​േകാ​മേ​ഴ്​​സ്​ എ​ന്നി​വ​യി​ൽ പി.​ജി കോ​ഴ്​​സ്​ തു​ട​ങ്ങാ​നാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല യു.​ജി.​സി​യി​ൽ നി​ന്ന്​ അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ൽ കേ​ര​ള​യി​ൽ ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ​േകാ​മേ​ഴ്​​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, ​ലൈ​ബ്ര​റി സ​യ​ൻ​സ്, മാ​ത്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വി​ൽ പി.​ജി കോ​ഴ്​​സു​ണ്ട്. കാ​ലി​ക്ക​റ്റി​ൽ അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​തം, സോ​ഷ്യോ​ള​ജി, ​േകാ​മേ​ഴ്​​സ്, മാ​ത്​​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും പി.​ജി കോ​ഴ്​​സു​ണ്ട്. ഈ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തോ​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള്ള പി.​ജി പ​ഠ​നം ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ച അ​ഞ്ച്​ കോ​ഴ്​​സി​ലേ​ക്ക്​ ചു​രു​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distance educationOpen University
News Summary - Distance education is prohibited outside the Open University
Next Story