Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദൂരവിദ്യാഭ്യാസം ഇനി...

വിദൂരവിദ്യാഭ്യാസം ഇനി ശ്രീ​നാ​രാ​യ​ണ​ഗു​രു​ ഒാപൺ സർവകലാശാലയിൽ മാത്രം

text_fields
bookmark_border
വിദൂരവിദ്യാഭ്യാസം ഇനി ശ്രീ​നാ​രാ​യ​ണ​ഗു​രു​ ഒാപൺ സർവകലാശാലയിൽ മാത്രം
cancel


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ദ്യ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​െൻറ നാ​മ​ത്തി​ൽ സ്ഥാ​പി​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ൽ നി​യ​മ​സ​ഭ ​െഎ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി. 14ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​ത്തി​ലെ അ​വ​സാ​ന ഇ​ന​മാ​യാ​ണ്​ ബി​ൽ പാ​സാ​ക്കി​യ​ത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ ആ​ണ്​ ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​ത്തി​നു​ള്ള ഏ​ക​സ​ർ​വ​ക​ലാ​ശാ​ല​യാ​യി ശ്രീ​നാ​രാ​യ​ണ ഗു​രു ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല മാ​റും. മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്രൈ​വ​റ്റ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ര​ജി​സ്​​ട്രേ​ഷ​ൻ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ അ​നു​വ​ദി​ക്കി​ല്ല. ഇ​തി​നു​ള്ള വ്യ​വ​സ്ഥ​യോ​ടെ​യാ​ണ്​ ബി​ൽ പാ​സാ​ക്കി​യ​ത്. നി​ല​വി​ൽ മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ, പ്രൈ​വ​റ്റ്​ ര​ജി​സ്ട്രേ​ഷ​ൻ രീ​തി​യി​ൽ പ​ഠ​നം ന​ട​ത്തു​ക​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്​​ത​വ​ർ​ക്ക്​ അ​ത​ത്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാം.

നേ​ര​േ​ത്ത ഒാ​ർ​ഡി​ന​ൻ​സി​ലും സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ലും സ​ർ​വ​ക​ലാ​ശാ​ല​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ഒ​മ്പ​ത്​ പ​ഠ​ന​സ്​​കൂ​ളു​ക​ൾ ആ​ണ്​ വ്യ​വ​സ്ഥ ചെ​യ്​​തി​രു​ന്ന​ത്. സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം സ​ഭ അം​ഗീ​ക​രി​ച്ച ബി​ല്ലി​ൽ ഇ​ത്​ എ​ട്ട്​ സ്​​കൂ​ളു​ക​ളാ​ക്കി കു​റ​ച്ചു. നേ​ര​േ​ത്ത ഉ​ണ്ടാ​യി​രു​ന്ന 'സ്​​കൂ​ൾ ഒാ​ഫ്​ ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ പോ​ളി​സി' ഒ​ഴി​വാ​ക്കി. നേ​ര​േ​ത്ത ഉ​ണ്ടാ​യി​രു​ന്ന സ്​​കൂ​ൾ ഒാ​ഫ്​ പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ പോ​ളി​സി സ്​​റ്റ​ഡീ​സ്​ എ​ന്ന​ത്​ സ്​​കൂ​ൾ ഒാ​ഫ്​ പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ പോ​ളി​സി റി​സ​ർ​ച്ച്​ എ​ന്ന പേ​രി​ലേ​ക്ക്​ മാ​റ്റി.

ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല വി.​സി നി​യ​മ​ന​ത്തി​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഒാ​ർ​ഡി​ന​ൻ​സി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി 65ൽ ​നി​ന്ന്​ 60 വ​യ​സ്സാ​ക്കി കു​റ​ച്ചു. സി​ൻ​ഡി​ക്കേ​റ്റി​ലേ​ക്ക്​ ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മാ​തൃ​ക​യി​ൽ നി​യ​മ​സ​ഭ സാ​മാ​ജി​ക​രി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രം​ഗ​ത്തെ ഉ​ൾ​െ​പ്പ​ടു​ത്താ​നും വ്യ​വ​സ്ഥ കൊ​ണ്ടു​വ​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​യെ​യും സി​ൻ​ഡി​ക്കേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഒാ​ർ​ഡി​ന​ൻ​സ്​ പ്ര​കാ​രം സി​ൻ​ഡി​ക്കേ​റ്റി​ൽ എ​ക്​​സ്​ ഒ​ഫി​ഷ്യോ അം​ഗ​ങ്ങ​ളും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി സൈ​ബ​ർ കൗ​ൺ​സി​ൽ എ​ന്ന സം​വി​ധാ​ന​വും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Distance educationsreenarayana guru open university
News Summary - Distance education is allowed only at the Open University
Next Story