വിദൂര വിദ്യാഭ്യാസം: യു.ജി.സി ചട്ടഭേദഗതി പ്രാബല്യത്തിൽ

  • ഒാ​പ​ൺ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ ന​ട​ത്താ​ൻ ‘നാ​ക്​’ സ്​​കോ​ർ 3.26 വേണം

UGC

കോ​ഴി​ക്കോ​ട്​: വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വ​ക​ലാ​ശാ​ല ഗ്രാ​ൻ​റ്​​സ്​ ക​മീ​ഷ​ൻ (യു.​ജി.​സി) ച​ട്ട​ഭേ​ദ​ഗ​തി നി​ല​വി​ൽ​വ​ന്നു. 2017ലെ ​ച​ട്ട​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ഒാ​പ​ൺ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ ന​ട​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ നാ​ഷ​ന​ൽ അ​സ​സ്​​മ​െൻറ്​ ആ​ൻ​ഡ്​​ അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി​​െൻറ (നാ​ക്) 3.26 സ്​​കോ​ർ എ​ങ്കി​ലും വേ​ണ​മെ​ന്ന​താ​ണ്​ സു​പ്ര​ധാ​ന ഭേ​ദ​ഗ​തി. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇൗ ​സ്​​കോ​ർ നേ​ട​ണം. ഇ​ല്ലെ​ങ്കി​ൽ ഒാ​പ​ൺ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ടാ​വി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ച​ട്ട​ത്തി​ൽ നി​ശ്ചി​ത സ്​​കോ​ർ നി​ബ​ന്ധ​ന​യി​ല്ലാ​യി​രു​ന്നു. 

ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഇ​ത്ത​രം കോ​ഴ്​​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ന്​ ഒാ​ഫ്​ കാ​മ്പ​സ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും സൗ​ക​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും. അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ കു​റ​യാ​ത്ത കോ​ഒാ​​ഡി​നേ​റ്റ​ർ​മാ​ർ പ​ഠ​ന​േ​ക​​ന്ദ്ര​ങ്ങ​ളി​ൽ വേ​ണം. 

വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ അ​നു​സ​രി​ച്ച്​ അ​ധ്യാ​പ​ക, അ​ധ്യാ​പ​േ​ക​ത​ര ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം പാ​ടി​ല്ല. യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക്​ പു​റ​മെ, സ​ർ​വ​സ​ജ്ജ​മാ​യ ല​ബോ​റ​ട്ട​റി, ലൈ​ബ്ര​റി, ഒാ​ൺ​ലൈ​ൻ, ​െഎ.​ടി ക​ണ​ക്​​ടി​വി​റ്റി, മ​തി​യാ​യ മ​റ്റ്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്ക​ണം. തി​യ​റി കോ​ഴ്​​സു​ക​ൾ​ക്ക്​ 100 കു​ട്ടി​ക​ൾ​ക്ക്​ ഒ​രു കൗ​ൺ​സ​ല​ർ വേ​ണം. പ്രാ​ക്​​ടി​ക്ക​ൽ കോ​ഴ്​​സു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നും മ​തി​യാ​യ അ​ധ്യാ​പ​ക​ർ ആ​വ​ശ്യ​മാ​ണ്. മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​രു​ന്ന, അം​ഗീ​കാ​ര​മു​ള്ള ലാ​ബ്​ ആ​യി​രി​ക്ക​ണം ഒ​രു​​ക്കേ​ണ്ട​ത്. പു​തി​യ കോ​ഴ്​​സു​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ വ​ഴി അ​േ​പ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​ വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 

യു.​ജി.​സി നി​ഷ്​​ക​ർ​ഷി​ച്ച നാ​ക്​ സ്​​കോ​ർ ഇ​ല്ലെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ ഒ​രു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ 3.13 ആ​ണ്​ നാ​ക്​ സ്​​കോ​ർ. ഇ​ത്ത​വ​ണ 19 കോ​ഴ്​​സു​ക​ൾ​ക്ക്​ മാ​​​ത്ര​മാ​ണ്​ കാ​ലി​ക്ക​റ്റി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്. മ​തി​യാ​യ അ​ധ്യാ​പ​ക​രി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര​ണ​ത്താ​ൽ ബി.​എ​സ്​​സി, എം.​എ​സ്​​സി ഉ​ൾ​പ്പെ​ടെ ഏ​ഴ്​ കോ​ഴ്​​സു​ക​ൾ യു.​ജി.​സി വെ​ട്ടി​ച്ചു​രു​ക്കി. നാ​ക്​ സ്​​കോ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രെ ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന്​ സ്​​റ്റേ നേ​ടി​യി​രു​ന്നു. 

പു​തി​യ ച​ട്ട​പ്ര​കാ​രം സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, പി.​ജി ഡി​​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​​ ഇ​ത്ത​വ​ണ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ അ​നു​മ​തി​യി​ല്ല. ബി.​എ​ഡ്, എം.​എ​ഡ്, എം.​ബി.​എ, ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ തു​ട​ങ്ങി​യ കോ​ഴ്​​സു​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട ​െറ​ഗു​േ​ല​റ്റ​റി അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​വു​മാ​ണ്.

Loading...
COMMENTS