തിരുവനന്തപുരം: എം.ബി.ബി.എസ്, മെഡിക്കൽ പി.ജി കോഴ്സുകളിലെ പ്രേവശനത്തിന് പിന്നാലെ മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിലെ പ്രവേശനത്തിലും മാനേജ്മെൻറുകളുടെ നിയന്ത്രണം എടുത്തുകളയുന്നു. അഖിലേന്ത്യ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഡി.എം, എം.സി.എച്ച് കോഴ്സുകളിലെ പ്രവേശനം നേരിട്ട് നടത്താനാണ് മെഡിക്കല്‍ കൗണ്‍സിൽ തീരുമാനം. കഴിഞ്ഞവര്‍ഷം ഈ കോഴ്സുകളില്‍ സ്വാശ്രയ കോളജുകളിലെ പകുതി സീറ്റുകളിലെ പ്രവേശനാവകാശം മാനേജ്മെൻറുകള്ക്കായിരുന്നു. അതാണ് ഇൗവർഷം മുതൽ മാനേജ്മെൻറുകള്‍ക്ക് നഷ്ടമാവുന്നത്. എം.ബി.ബി.എസിെൻറ അഖിലേന്ത്യ േക്വാട്ട സീറ്റുകളിലെ പ്രേവശനമാതൃകയില് മുഴുവന്‍ സീറ്റുകളിലും നേരിട്ട് പ്രവേശനം നടത്താനാണ് കൗണ്‍സില്‍ തീരുമാനം.
ഇതിനിടെ മെഡിക്കല്‍ പ്രേവശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് നടപടികള്‍ പ്രവേശന പരീക്ഷ കമീഷണര്‍ ആരംഭിച്ചു. സ്വാശ്രയ കോളജുകളിലേക്കും സർക്കാർ മെഡിക്കൽ കോളജുകളിൽ ഒഴിവുവന്ന സീറ്റുകളിേലക്കുമുള്ള പ്രവേശനം ഈ അലോട്ട്മെൻറിലൂടെയാണ്. സ്വാശ്രയ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച് ഹൈകോടതിയുടെ അന്തിമവിധിവരെ അലോട്ട്മെൻറ് സുപ്രീംകോടതി തടഞ്ഞിട്ടുള്ളതിനാല്‍ അലോട്ട്മെൻറ് നടപടിക്ക് നിയമപരിരക്ഷ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.
സംസ്ഥാനത്തെ സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനത്തിന് കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടന സമ്മതിച്ച് വരുംദിവസം രണ്ട് കോളജുകള്‍ കൂടി കരാര്‍ ഒപ്പിടുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മലബാര്‍, ഗോകുലം മെഡിക്കല്‍ കോളജുകളാണ് കരാര്‍ ഒപ്പിടാന്‍ സന്നദ്ധമായിട്ടുള്ളത്. അതേസമയം കരാറിെൻറ കരട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അടുത്തദിവസം ഒപ്പിടുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നുമാണ് മാനേജ്മെൻറ് അധികൃതർ പറയുന്നത്. പരിയാരം, പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകളാണ് ഇതുവരെ കഴിഞ്ഞവര്‍ഷത്തെ ഫീസിൽ കരാര്‍ ഒപ്പിട്ടത്. ഫീസ് നിര്‍ണയസമിതി നിശ്ചയിച്ച അഞ്ചുലക്ഷമെന്ന ഫീസിനെ ചോദ്യംചെയ്ത കോളജുകളുടെ കേസില്‍ ഹൈകോടതി വാദംതുടരുകയാണ്. കേസിൽ ഇൗ ആഴ്ച തന്നെ കോടതി വിധിപറയും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:08 PM GMT Updated On
date_range 2017-08-10T01:38:53+05:30മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേക്കും നേരിട്ട് പ്രവേശനം
text_fieldsNext Story