Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബാ​ർ​ക്കി​ൽ...

ബാ​ർ​ക്കി​ൽ മെ​ഡി​ക്ക​ൽ റേ​ഡി​യോ െഎ​സോ​ടോ​പ്​ ടെ​ക്​​നി​ക്​​സ്​ ഡി​പ്ലോ​മ 

text_fields
bookmark_border
barc.jpg
cancel

മും​ബൈ​യി​ലെ ഭാ​ഭാ അ​റ്റോ​മി​ക്​ റി​സ​ർ​ച്​ സ​െൻറ​റി​ന്​ (ബാ​ർ​ക്ക്) കീ​ഴി​ലു​ള്ള റേ​ഡി​യേ​ഷ​ൻ മെ​ഡി​സി​ൻ സ​െൻറ​ർ 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ റേ​ഡി​യോ ​െഎ​സോ​ടോ​പ്​ ടെ​ക്​​നി​ക്​​സ്​ (ഡി.​എം.​ആ​ർ.​െ​എ.​ടി) കോ​ഴ്​​സി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ട്​ സെ​മ​സ്​​റ്റ​റു​ക​ളാ​യു​ള്ള ഒ​രു​വ​ർ​ഷ​ത്തെ ഫ​ു​ൾ​ടൈം കോ​ഴ്​​സാ​ണി​ത്. ആ​കെ 10 സീ​റ്റു​ക​ളാ​ണു​ള്ള​ത്. 

പ്ര​വേ​ശ​ന യോ​ഗ്യ​ത: ബി.​എ​സ്​​സി (കെ​മി​സ്​​ട്രി/​ഫി​സി​ക്​​സ്​/​മാ​ത്ത​മാ​റ്റി​ക്​​സ്​/​സു​വോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ കെ​മി​സ്​​ട്രി/ ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​/ ബ​യോ ടെ​ക്​​നോ​ള​ജി) മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ബി.​എ​സ്​​സി ഡി​ഗ്രി ത​ല​ത്തി​ൽ ഫി​സി​ക്​​സ്​ അ​ല്ലെ​ങ്കി​ൽ കെ​മി​സ്​​​ട്രി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. ഫൈ​ന​ൽ ബി.​എ​സ്​​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ പ​രീ​ക്ഷ​ക​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യി​രി​ക്ക​ണം.

പ്രാ​യം 2018 മേ​യ്​ ഒ​ന്നി​ന്​ 35 വ​യ​സ്സ്​ ക​വി​യ​രു​ത്. ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്ന്​ വ​ർ​ഷ​വും എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ അ​ഞ്ച്​ വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 10 വ​ർ​ഷ​വും സ്​​പോ​ൺ​സേ​ർ​ഡ്​ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 10 വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. 
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.barc.gov.in/http://recruit.barc.gov.in-ൽ ​സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. മേ​യ്​ 14വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ലും പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ജോ​ലി നോ​ക്കു​ന്ന​വ​ർ​ക്ക്​ സ്​​പോ​ൺ​സേ​ർ​ഡ്​ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ൾ മു​ഖേ​ന അ​യ​ക്ക​ണം. 

കോ​ഴ്​​സി​ന്​ ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ 8000 രൂ​പ എ​ൻ​റോ​ൾ​മ​െൻറ്​ ഫീ​സാ​യി ന​ൽ​ക​ണം. കോ​ഷ​ൻ ഡെ​​പ്പോ​സി​റ്റാ​യി 2000 രൂ​പ കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. 
വി​ജ​യ​ക​ര​മാ​യി പ​ഠ​ന-​പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ സ​െൻറ​റു​ക​ളി​ൽ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്​​നോ​ള​ജി​സ്​​റ്റാ​യി ജോ​ലി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.barc.gov.in സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barcCareer and Education NewsDiploma in Medical Radio Isotope Techniques (DMRIT) training course
News Summary - Diploma in Medical Radio Isotope Techniques (DMRIT) training course barc career and education news
Next Story