Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകലാക്ഷേത്ര ഫൈൻ ആർട്സ്...

കലാക്ഷേത്ര ഫൈൻ ആർട്സ് കോളജിൽ ഡിപ്ലോമ കോഴ്സുകൾ

text_fields
bookmark_border
കലാക്ഷേത്ര ഫൈൻ ആർട്സ് കോളജിൽ ഡിപ്ലോമ കോഴ്സുകൾ
cancel

കലാക്ഷേത്ര ഫൗണ്ടേഷൻ, റുക്മിണിദേവി കോളജ് ഓഫ് ഫൈൻ ആർട്സ് തിരുവാൻമിയൂർ, ചെന്നൈ ഈ വർഷം നടത്തുന്ന നാലുവർഷത്തെ മുഴുവൻസമയ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സാംസ്കാരിക മ​ന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ഭരതനാട്യം, കർണാട്ടിക് മ്യൂസിക്, വോക്കൽ/ഇൻസ്ട്രുമെന്റൽ (വീണ/വയലിൻ/മൃദംഗം/ഫ്ലൂട്ട്), വിഷ്വൽ ആർട്സ്-അക്കാദമിക് സ്റ്റഡീസ്, ഇന്ത്യൻ ആർട്ട് (ഡ്രോയിങ് ആൻഡ് പെയിന്റിങ്),സ്കൾപ്ചർ, സിറാമിക്സ്, ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്), കമ്പ്യൂട്ടർ ഫോട്ടോഗ്രഫി എന്നീ ഡിപ്ലോമ കോഴ്സുകളിലാണ് പ്രവേശനം.

ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ പാസായവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 2024 ജൂലൈയിൽ 25 വയസ്സ് കവിയരുത്. അപേക്ഷാഫീസ് 500 രൂപ. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.kalakshetra.inൽ ലഭ്യമാണ്. ഓൺലൈനായി മേയ് 31നകം അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് registrar@kalakshetra.in എന്ന ഇ-മെയിലിലും 044-24521169 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diploma courseKalakshetra fine arts college
News Summary - Diploma courses at Kalakshetra
Next Story