നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ
text_fieldsന്യൂഡൽഹി ജൂലൈ 15ന് ആരംഭിക്കുന്ന ത്രിവത്സര ഡിപ്ലോമ, ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സംയുക്ത പ്രവേശന പരീക്ഷ നടത്തിയാണ് പ്രവേശനം.
ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ്: ന്യൂഡൽഹിയിലാണ് കോഴ്സുള്ളത്. മൂന്നുവർഷത്തെ ഫുൾടൈം റസിഡൻഷ്യൽ കോഴ്സാണിത്. ആക്ടിങ്, ഡിസൈൻ ഡയറക്ഷൻ അടക്കം തിയറ്റർ/അനുബന്ധ വിഷയത്തിൽ പ്രഫഷനൽ പഠന-പരിശീലനം നൽകും. 32 സീറ്റുകൾ, യോഗ്യത ഏതെങ്കിലും സ്ട്രീമിൽ അംഗീകൃത സർവകലാശാല ബിരുദം. മിനിമം ആറ് വ്യത്യസ്ത തിയറ്റർ പ്രൊഡക്ഷനിൽ പങ്കെടുത്തിരിക്കണം. (തിയറ്റർ പരിചയം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം) പ്രായപരിധി 18-30 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,500 രൂപ സ്കോളർഷിപ് ലഭിക്കും.
ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സുകൾ:
1.ഡ്രമാറ്റിക് ആർട്ട് (ഗാങ്ടോക്ക് കാമ്പസ്, സിക്കിം)
2. ആക്ടിങ് (ബംഗളൂരു)
3. ഇന്ത്യൻ ക്ലാസിക്കൽ തിയറ്റർ (വാരാണസി)
4. തിയറ്റർ ഇൻ എജുക്കേഷൻ (അഗർതല-ത്രിപുര).
യോഗ്യത: ബിരുദം. മിനിമം നാല് നാടകങ്ങളിൽ പങ്കെടുത്തിരിക്കണം. തിയറ്റർ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇംഗ്ലീഷ്/ഹിന്ദി, പ്രാദേശിക ഭാഷ പരിജ്ഞാനം വേണം. പ്രായപരിധി 18-30 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 6000 രൂപ സ്കോളർഷിപ്പുണ്ട്.
അപേക്ഷകർക്ക് മെഡിക്കൽ,ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nsd.gov.in ലഭ്യമാണ്. അപേക്ഷാ ഫീസ് 50 രൂപ. ഓണലൈനിൽ മേയ് 10 വരെ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ/ഓഡിഷൻ, അന്തിമ ശിൽപശാല അടക്കമുള്ള പ്രവേശന നടപടികളും പരീക്ഷാ കേന്ദ്രങ്ങളും പരീക്ഷാ തീയതിയും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

