ദേശീയപാത അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)
text_fieldsനാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനിൽ ജൂൺ ഒമ്പത് വൈകീട്ട് 6 മണിവരെ അപേക്ഷ സ്വീകരിക്കും. ശമ്പളനിരക്ക് 56,100-1,77,500 രൂപ. ആകെ 60 ഒഴിവുകളുണ്ട് (ജനറൽ 27, എസ്.സി 9, എസ്.ടി 4, ഒ.ബി.സി നോൺ ക്രീമിലെയർ 13, ഇ.ഡബ്ല്യു.എസ് 7).
യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/വർഗവിഭാഗത്തിന് 5 വർഷം, ഒ.ബി.സിക്കാർക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് (പി.ഡബ്ലു.ബി.ഡി) 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുവർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് കാണിച്ച് അഞ്ചുലക്ഷം രൂപയുടെ സർവിസ് ബോണ്ട് നൽകണം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nhai.gov.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

