ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ഡ്രൈവർ, എച്ച്.സി ഒഴിവുകൾ
text_fieldsഡൽഹി പൊലീസിൽ താഴെ പറയുന്ന തസ്തികകളിൽ റിക്രൂട്ട്മെന്റിനായി ദേശീയ തലത്തിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) ഓൺലൈനിൽ ഒക്ടോബർ 15 വരെ അപേക്ഷ സ്വീകരിക്കും. ഫീസ് 16 വരെ അടയ്ക്കാം.
● കോൺസ്റ്റബിൾ ഡ്രൈവർ: (പുരുഷന്മാർ), ഒഴിവുകൾ ഓപൺ -654, വിമുക്തഭടന്മാർ-82 (ആകെ 737), ഗ്രൂപ് ഡി വിഭാഗത്തിൽപ്പെടുന്ന ഈ തസ്തികയുടെ ശമ്പള നിരക്ക് 21,700-69,100 രൂപ
യോഗ്യത: ഹയർസെക്കൻഡറി / പ്ലസ് ടു പരീക്ഷ പാസായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൽ ഡ്രൈവിങ് ലൈസൻസുണ്ടാകണം. വെഹിക്കിൾ മെയിന്റനൻസ് അറിയണം. 2.7.1995ന് മുമ്പോ 1.7.2004ന് ശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത വയസ്സിളവുണ്ട്. എൻ.സി.സി, ‘സി‘ ‘ബി’ ‘എ’ സർട്ടിഫിക്കറ്റുളളവർക്ക് ബോണസ് മാർക്ക് ലഭിക്കും. ഡിഗ്രി, പി.ജി, ഡിപ്ലോമ മുതലായ ഉയർന്ന യോഗ്യതയുള്ളവർക്ക് വെയിറ്റേജുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുമുണ്ടായിരിക്കണം.
● ഹെഡ് കോൺസ്റ്റബിൾ അസിസ്റ്റന്റ് വയർലെസ് ഓപറേറ്റർ (എ.ഡബ്ല്യു.ഒ)/ ടെലിപ്രിന്റർ ഓപറേറ്റർ (ഐ.ടി.പി.ഒ), ശമ്പള നിരക്ക് 25,500-81,100 രൂപ (ഗ്രൂപ്ഡി), ഒഴിവുകൾ പുരുഷന്മാർ, ഓപൺ -285, വിമുക്തഭടന്മാർ, 49, ഡിപ്പാർട്ട്മെന്റൽ-36 (ആകെ-370), വനിതകൾ-ഓപൺ -163, ഡിപ്പാർട്മെന്റൽ -19 (ആകെ 182.), യോഗ്യത-പ്ലസ് ടു/ തത്തുല്യ പരീക്ഷ (സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ അടങ്ങിയത്) പാസായിരിക്കണം. അല്ലെങ്കിൽ മെക്കാനിക് -കം-ഓപറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ ഓപറേഷൻ പ്രാവീണ്യമുണ്ടായിരിക്കണം. ഇംഗ്ലീഷ് വേഡ് പ്രോസസിങ് സ്പീഡ് 15 മിനിറ്റിൽ 1000 കീ ഡിപ്രഷൻ, പ്രായപരിധി 1.7.2025ൽ 18-27. നിയമാനുസൃത വയസ്സിളവുണ്ട്. എൻ.സി.സി ‘സി‘ ‘ബി’ ‘എ’ സർട്ടിഫിക്കറ്റുളളവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും വെയിറ്റേജ് ലഭിക്കും. മെഡിക്കൽ ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളും സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/ എസ്.ടി, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, ലക്ഷദ്വീപിൽ കവരത്തി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

