കണ്ണൂർ സർവകലാശാലയിൽ വുഡ് ആൻഡ് ബാംബൂ ടെക്നോളജിയിൽ ഡിഗ്രി പ്രോഗ്രാം
text_fieldsകണ്ണൂർ: വുഡ് ആൻഡ് ബാംബൂ ടെക്നോളജിയിൽ അപ്രന്റിസ്ഷിപ് എംബെഡഡ് ഡിഗ്രി പ്രോഗ്രാം കണ്ണൂർ സർവകലാശാലയിൽ വരുന്നു. വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പാണ് ഈ അധ്യയന വർഷം മുതൽ വുഡ് ആൻഡ് ബാംബൂ ടെക്നോളജിയിൽ ഒരു നൂതന അപ്രന്റിസ്ഷിപ് എംബെഡഡ് ഡിഗ്രി പ്രോഗ്രാം (എ.ഇ.ഡി.പി) ആരംഭിക്കുന്നത്. ഇന്ത്യയിലെ അതിവേഗം വളരുന്ന മരം, മുള, ഫർണിച്ചർ നിർമാണ-വ്യവസായ മേഖലകളിൽ കരിയർതേടുന്ന വിദ്യാർഥികൾക്ക് ഇതൊരു പുതിയൊരവസരമാണ് തുറക്കുക.
വുഡ് ആൻഡ് ആൻഡ് ബാംബൂ ടെക്നോളജിക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എ.ഇ.ഡി.പി ബിരുദ പ്രോഗ്രാമാണിത്. പ്ലൈവുഡ്, എം.ഡി.എഫ്, പാർട്ടിക്കിൾ ബോർഡ്, ലാമിനേറ്റുകൾ, എൻജിനീയറിങ് വുഡ് ഉൽപന്നങ്ങൾ, ഫർണിച്ചർ നിർമാണം, മോഡുലാർ ഇന്റീരിയറുകൾ, മുളയുൽപന്നങ്ങൾ, വുഡ് കോമ്പോസിറ്റുകൾ, ബയോമെറ്റീരിയലുകൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ വ്യവസായങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ മേഖലയിൽ പ്രഫഷനലുകളുടെ അടിയന്തര ആവശ്യം വന്ന സാഹചര്യത്തിലാണ് ഈ കോഴ്സ് തുടങ്ങാൻ കാരണം.
കണ്ണൂർ സർവകലാശാല വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ വ്യവസായ-ബന്ധിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിലൂടെ വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇതിനകംതന്നെ അക്കാദമിക വിഭാഗമാണ്. പ്രായോഗിക പരിശീലനം, അപ്രന്റിസ്ഷിപ് അവസരങ്ങൾ എന്നിവ നൽകുന്നതിന് മെമ്മോറാണ്ട ഓഫ് അണ്ടർസ്റ്റാൻഡിങ് (എം.ഒ.യു) വ്യവസായങ്ങൾ, നിർമാതാക്കൾ തുടങ്ങിയവരുമായി സഹകരിക്കും.
സാമ്പ്രദായിക ബിരുദ പ്രോഗ്രാമുകളിൽനിന്ന് വ്യത്യസ്തമായി, വിദ്യാർഥികൾ ആദ്യത്തെ രണ്ടുവർഷം സാങ്കേതികവിദ്യയുടെ ശാസ്ത്രീയ, സാങ്കേതിക, മാനേജീരിയൽ വശങ്ങളിൽ വൈദഗ്ധ്യം നേടുകയും തുടർന്ന് അഞ്ചാമത്തെയും ആറാമത്തെയും സെമസ്റ്ററുകളിൽ ഒരുവർഷത്തെ വ്യവസായ അപ്രന്റിസ്ഷിപ് നടത്തുകയും ചെയ്യും. ഇതിനുള്ള സ്റ്റൈപൻഡും ലഭിക്കും. അക്കാദമിക ഗവേഷണത്തിലേക്ക് പോകാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിലേക്ക് പുരോഗമിക്കാനും തുടർന്ന് ഡോക്ടറൽ ഗവേഷണം നടത്താനും കണ്ണൂർ സർവകലാശാലയിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് അവസരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

