ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രി, പി.ജി, ഡിപ്ലോമ പ്രവേശനം
text_fieldsഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) വിവിധ കാമ്പസുകളിലായി 2025-26 വർഷം നടത്തുന്ന ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ് www.isical.ac.in/admissionൽ ലഭ്യമാണ്.
കോഴ്സുകൾ
ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ബി സ്റ്റാറ്റ് ഓണേഴ്സ്): മൂന്നുവർഷം (കൊൽക്കത്ത കാമ്പസ്).
ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ് (ബി. മാത്ത് ഓണേഴ്സ്): 3 വർഷം (ബംഗളൂരു). പ്രവേശന യോഗ്യത: ഹയർ സെക്കൻഡറി / പ്ലസ് ടു/ തത്തുല്യ പരീക്ഷ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് പാസായിരിക്കണം. ഈ രണ്ട് പ്രോഗ്രാമുകളിലും പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാ സയൻസ് (ബി.എസ്.ഡി.എസ് ഓണേഴ്സ്): നാലുവർഷം, സെമസ്റ്റർ ട്യൂഷൻ ഫീസ് ഒരുലക്ഷം രൂപ വീതം. എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. യോഗ്യത: മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങളോടെ ഹയർ സെക്കൻഡറി/ പ്ലസ് ടു പരീക്ഷ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എംസ്റ്റാറ്റ്): ഡൽഹി കാമ്പസ്
മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (എം. മാത്): കൊൽക്കത്ത,ബംഗളൂരു കാമ്പസ്.
മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്;
ക്വാളിറ്റി മാനേജ്മെന്റ് സയൻസ് (എം.എസ്-ക്യൂ.എം.എസ്): ബംഗളൂരു, ഹൈദരബാദ് കാമ്പസ്.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എസ്-എൽ.ഐ.എസ്): ബംഗളൂരു. കോഴ്സ് കാലാവധി രണ്ടുവർഷം, പ്രതിമാസ സ്റ്റൈപൻഡ് 8000 രൂപ. പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൂന്നുവർഷത്തിൽ കുറയാത്ത ബിരുദം.
മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്): കമ്പ്യൂട്ടർ സയൻസ്, ക്രിപ്ടോളജി ആൻഡ് സെക്യൂരിറ്റി, 2 വർഷം (കൊൽക്കത്ത) പ്രതിമാസ സ്റ്റൈപൻഡ് 12,400 രൂപ. പ്രവേശന യോഗ്യത- ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് / ഡിഗ്രി) (പ്ലസ് ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം). ഗേറ്റ് സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
എം.ടെക് ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപറേഷൻ റിസർച്ച്: സ്റ്റൈപൻഡ് 12400. കൂടുതൽ വിവരം വിജ്ഞാപനത്തിൽ.
പി.ജി ഡിപ്ലോമ: സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ്, അഗ്രികൾച്ചറൽ ആൻഡ് റൂറൽ മാനേജ്മെന്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കൽ മേത്തേഡ്സ് ആൻഡ് അനലിറ്റിക്സ്; അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (ഓൺലൈൻ കോഴ്സ്). കോഴ്സ് കാലാവധി ഒരുവർഷം. യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെ.ആർ.എഫ്): വിഷയങ്ങൾ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലൈയബിലിറ്റി ആൻഡ് ഓപറേഷൻ റിസർച്ച്, ഫിസിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ജിയോളജി, ബയോളജിക്കൽ സയൻസ് (അഗ്രികൾച്ചറൽ ആൻഡ് ഇക്കോളജിക്കൽ റിസർച്ച്/ ഹ്യൂമെൻ ജനിറ്റിക്സ്), ലിംഗ്വിസ്റ്റിക്സ്, സോഷ്യോളജി, ലൈബ്രറി ആൻഡ് ഇൻഫമേഷൻ സയൻസ് (ഫെലോഷിപ് പ്രതിമാസം 37,000 രൂപ).കൂടുതൽ വിവരങ്ങൾപ്രോസ്പെക്ടസിലുണ്ട്.
അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിൽപെടുന്ന പുരുഷന്മാർക്ക് 1500 രൂപ, വനിതകൾക്ക് 1000 രൂപ, ഒ.ബി.സി നോൺ ക്രീമിലെയർ/എസ്.സി, എസ്.ടി/ഭിന്നശേഷി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 750 രൂപ. പ്രവാസി ഇന്ത്യക്കാർക്ക് 1500 രൂപ. 2025 ജൂലൈ 21ന് മുമ്പ് യോഗ്യതാ പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം.
ബി.എസ്.ഡി.എസ് കോഴ്സ് ഒഴികെ എല്ലാ പ്രോഗ്രാമുകൾക്കും ഓൺലൈനായി മാർച്ച് 26 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി അടക്കം മേയ് 11ന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിലുടെയാണ് പ്രവേശനം. ബി.എസ്.ഡി.എസ് പ്രോഗ്രാമിലേക്ക് ഏപ്രിൽ നാല് മുതൽ മേയ് 31 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

