Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ബിരുദ, ബിരുദാനന്തര കോഴ്​സുകൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ബിരുദ, ബിരുദാനന്തര കോഴ്​സുകൾ
cancel
കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​ന്ത്യ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ 2018-19 ലെ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 
മൂ​ന്നു വ​ർ​ഷ​ത്തെ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ് ​ഒാ​ണേ​ഴ്​​സ്​ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കും ര​ണ്ടു വ​ർ​ഷ​ത്തെ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ക്വാ​ണ്ടിറ്റേ​റ്റി​വ്​ ഇ​ക്ക​ണോ​മി​ക്​​സ്, ക്വാ​ളി​റ്റി മാ​നേ​ജ്​​മ​െൻറ്​ സ​യ​ൻ​സ്, ലൈ​ബ്ര​റി ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ക്രി​പ്​​റ്റോ​ള​ജി ആ​ൻ​ഡ്​​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ടെ​ക്​​നോ​ള​ജി ഇ​ൻ ക്വാ​ളി​റ്റി, റി​ല​യ​ബി​ലി​റ്റി ആ​ൻ​ഡ്​​ ഒാ​പ​റേ​ഷ​ൻ​സ്​ റി​സ​ർ​ച്​​ എ​ന്നിവയിലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കും സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ മെ​തേ​ഡ്​​സ്​ ആ​ൻ​ഡ്​​ അ​ന​ലി​റ്റി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ എ​ന്നിവയിലെ ഒ​രു വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​​േ​പ്ലാ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കു​മാ​ണ്​ പ്ര​വേ​ശ​നം. കൂ​ടാ​​തെ ജൂ​നി​യ​ർ റി​സ​ർ​ച്​​ ഫെ​​ലോ​ഷി​പി​നും (ജെ.​ആ​ർ.​എ​ഫ്) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

മൂ​ന്നു വ​ർ​ഷ​ത്തെ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്ക് മാ​ത്ത​മാ​റ്റി​ക്​​സ്, ഇം​ഗ്ലീ​ഷ്​ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ​പ​ഠി​ച്ച​ പ്ല​സ്​ ട​ു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.  
മാ​സ്​​റ്റ​ർ ഒാ​ഫ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​: യോ​ഗ്യ​ത: സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മൂ​ന്നു​വ​ർ​ഷ​ത്തെ ബി.​ഇ അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്​ ബി​രു​ദം, ഇ​ന്ത്യ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന്​ ബാ​ച്​​ല​ർ ഒാ​ഫ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, പി.​ജി ഡി​േ​പ്ലാ​മ ഇ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ മെ​​തേ​ഡ്​​സ്​ ആ​ൻ​ഡ്​​ അ​ന​ലി​റ്റി​ക്​​സ്. 
മാ​സ്​​റ്റ​ർ ഒാ​ഫ്​ മാ​ത്ത​മാ​റ്റി​ക്​​സ്​: യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്​​സി​ൽ മൂ​ന്നു വ​ർ​ഷ​​ത്തെ ബി​രു​ദം, ​െഎ.​എ​സ്.​​െ​എ​യി​ൽ​നി​ന്ന്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ബി​രു​ദം, മാ​ത്ത​മാ​റ്റി​ക്​​സ്​ ബി​രു​ദ​മാ​യി പ​ഠി​ച്ച ബി.​ഇ, ബി.​ടെ​ക്​ ബി​രു​ദം. 
മാ​സ്​​റ്റ​ർ ഒാ​ഫ്​ സ​യ​ൻ​സ്​ ഇ​ൻ ക്വാ​ണ്ടി​റ്റേ​റ്റി​വ്​ ഇ​ക്ക​ണോ​മി​ക്​​സ്​: യോ​ഗ്യ​ത: മൂ​ന്നു വ​ർ​ഷ​ത്തെ ഏ​തെ​ങ്കി​ലും ബി​രു​ദം. കൂ​ടാ​തെ, പ്ല​സ്​​ടു​വി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. 
മാ​സ്​​റ്റ​ർ ഒാ​ഫ്​ സ​യ​ൻ​സ്​ ഇ​ൻ ക്വാ​ളി​റ്റി മാ​നേ​ജ്​​മ​െൻറ്​ സ​യ​ൻ​സ്​: യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മൂ​ന്നു വ​ർ​ഷ​ത്തെ ബി​രു​ദം, ബി.​ഇ, ബി.​ടെ​ക്​ ബി​രു​ദം.
മാ​സ്​​റ്റ​ർ ഒാ​ഫ്​ സ​യ​ൻ​സ്​ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​: യോ​ഗ്യ​ത: മൂ​ന്നു​വ​ർ​ഷ ബി​രു​ദം. 
മാ​സ്​​റ്റ​ർ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​: യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്​​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/​ഫി​സി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​ സ​യ​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത.
മാ​സ്​​റ്റ​ർ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ഇ​ൻ ക്രി​പ്​​റ്റോ​ള​ജി ആ​ൻ​ഡ്​​ സെ​ക്യൂ​രി​റ്റി: യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്​​സ്​/ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്/ ഫി​സി​ക്​​സ്​/ ഇ​ല​ക്​​ട്രോ​ണി​ക്​ സ​യ​ൻ​സ്​/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി​ടെ​ക്​ ബി​രു​ദ​മോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ. 

മാ​സ്​​റ്റ​ർ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ഇ​ൻ ക്വാ​ളി​റ്റി, റി​ല​യ​ബി​ലി​റ്റി ആ​ൻ​ഡ്​​ ഒാ​പ​റേ​ഷ​ൻ​സ്​ റി​സ​ർ​ച്ച്​: യോ​ഗ്യ​ത: സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം കൂ​ടാ​തെ ഫി​സി​ക്​​സ്​/​കെ​മി​സ്​​ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ്ല​സ്​​ടു​വി​ൽ പ​ഠി​ച്ചി​രി​ക്ക​ണം. മാ​ത്ത​മാ​റ്റി​ക്​​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​മോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ.
പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ ഡി​േ​പ്ലാ​മ ഇ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ മെ​തേ​ഡ്​​സ്​ ആ​ൻ​ഡ്​​ അ​ന​ലി​റ്റി​ക്​​സ്​: യോ​ഗ്യ​ത: മൂ​ന്നു വ​ർ​ഷ​ ബി​രു​ദം, കൂ​ടാ​തെ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. അ​െ​ല്ല​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം അ​െ​ല്ല​ങ്കി​ൽ ത​ത്തു​ല്യം യോ​ഗ്യ​ത.
പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ ഡി​േ​പ്ലാ​മ ഇ​ൻ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ: യോ​ഗ്യ​ത: മൂ​ന്നു വ​ർ​ഷ​ത്തെ ഏ​തെ​ങ്കി​ലും ബി​രു​ദം കൂ​ടാ​തെ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. 
ജൂ​നി​യ​ർ റി​സ​ർ​ച്​​ ഫെ​ലോ​ഷി​പ്​​ (ജെ.​ആ​ർ.​എ​ഫ്): സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ക്വാ​ണ്ടിറ്റേ​റ്റി​വ്​ ഇ​ക്ക​ണോ​മി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ക്വാ​ൻ​ഡി​റ്റി, റി​ല​യി​ബി​ലി​റ്റി ആ​ൻ​ഡ്​​ ഒാ​പ​റേ​ഷ​ൻ​സ്​ റി​സ​ർ​ച്​, ഫി​സി​ക്​​സ്, ജി​യോ​ള​ജി, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്, ലൈ​ബ്ര​റി ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​ എ​ന്നി​വ​യി​ലാ​ണ്​ ഫെ​ലോ​ഷി​പ്​.
തി​ര​ഞ്ഞെ​ടു​പ്പ്​: ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​എ​സ്.​​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗം എ​ന്നി​വ​ർ​ക്ക്​ സം​വ​ര​ണ ആ​നു​കൂ​ല്യം ല​ഭി​ക്കും. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​  1000 രൂ​പ​യും ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​എ​സ്.​​സി/​എ​സ്.​​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 500 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ​ഫീ​സ്.

http://www.isical.ac.in/admission/ എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി മാ​ത്ര​മേ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വൂ. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി dean@isical.ac.in എ​ന്ന വി​ലാ​സ​ത്തി​ൽ സബ്​ജക്​റ്റ്​: Admission 2018-2019 എ​ന്ന്​ ന​ൽ​കി ഇ-​മെ​യി​ൽ അ​യ​ക്കു​ക. അ​പേ​ക്ഷ​ക​ൾ ഒാ​ൺ​​ലൈ​നാ​യി 2018 ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ മാ​ർ​ച്ച്​ ഒ​മ്പ​തു​വ​രെ സ​മ​ർ​പ്പി​ക്കാം. 
 
Show Full Article
TAGS:degree PG courses Indian Statistical Institute 
Web Title - Degree, PG courses in Indian Statistical Institute
Next Story