ബിരുദത്തിനും പ്രവേശന പരീക്ഷ
text_fieldsന്യൂഡൽഹി: സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സർവകലാശാലകളിലും േകാളജുകളിലും ബിരുദ ക ോഴ്സുകളിലേക്ക് ദേശീയ പ്രവേശന പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നയത്തിെൻറ ക രടുരേഖയിൽ നിർദേശം. വിഷയത്തിലുള്ള അറിവും അഭിരുചിയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം പരീക്ഷ. 2020ഒാടെ ദേശീയ പ്രവേശ പരീക്ഷ സംവിധാനത്തിലേക്ക് മാറണം. സ്വകാര്യ സ്ഥാപനങ്ങളെയും ഇത്തരത്തിൽ പൊതുപരീക്ഷ സംവിധാനങ്ങളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ഒപ്പം, എംഫിൽ പഠനരീതി ഉപേക്ഷിച്ച് ബിരുദാനന്തര ബിരുദ കോഴ്സിൽ രണ്ടാം വർഷം ഗവേഷണ രീതിയിലേക്ക് മാറ്റണമെന്നാണ് കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോർട്ടിലെ നിർദേശം.
നിലവിൽ ദേശീയ പരീക്ഷക്ക് (െജ.ടി.എ) കീഴിൽ മെഡിക്കൽ മേഖലയിൽ നീറ്റും എൻജിനീയറിങ് മേഖലയിൽ ജെ.ഇ.ഇ അടക്കം പൊതുപ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കൂടാതെ, ഡൽഹി സർവകലാശാലക്കു കീഴിൽ 12ഒാളം ബിരുദ കോഴ്സുകൾക്കടക്കം ദേശീയതലത്തിൽ െപാതുപ്രവേശന പരീക്ഷയുണ്ട്. ഇതേസംവിധാനം രാജ്യത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലും നടപ്പാക്കണം. ദേശീയ പ്രവേന പരീക്ഷ നടപ്പാക്കിയാൽ 12ാം ക്ലാസിലെ മാർക്കിെൻറ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത് അവസാനിപ്പിക്കാനാകുമെന്നും കരട് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
