Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാജീവ് ഗാന്ധി നാഷനൽ...

രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്സിറ്റിയിൽ ഡിഗ്രി, പി.ജി ഡിപ്ലോമ

text_fields
bookmark_border
രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്സിറ്റിയിൽ ഡിഗ്രി, പി.ജി ഡിപ്ലോമ
cancel

രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്സിറ്റി ഫർസത്ഗഞ്ച് എയർഫീൽഡ്, അമേത്തി (യു.പി) വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.rgnau.ac.inൽ. കേന്ദ്ര വ്യോമയാന മ​ന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർവകലാശാലയാണിത്. ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസ് ആൻഡ് എയർ കാർഗോ: (മൂന്നുവർഷം, ഇതിൽ ഒരുവർഷം ഇൻഡസ്ട്രിയിൽ പെയ്ഡ് അപ്രന്റിഷിപ്).

സീറ്റ്: 120. യോഗ്യത: 50 ശതമാനം മാർക്കിൽ പ്ലസ്ടു/തത്തുല്യം. എസ്.സി, എസ്.ടി അഞ്ച് ശതമാനം മാർക്കിളവുണ്ട്. ഫൈനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ആഗസ്റ്റ് 31നകം മാർക്ക്‍ ലിസ്റ്റ് ഹാജരാക്കണം. പ്രായം: 21. യോഗ്യത പരീക്ഷയുടെ മാർക്ക്, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സി.യു.ഇ.ടി യു.ജി 2023 യോഗ്യത നേടുന്നവർക്ക് മുൻഗണന.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപറേഷൻസ്: കോഴ്സ് കാലാവധി 18 മാസം (ആറുമാസം വിമാനത്താവളങ്ങളിൽ ഇന്റേൺഷിപ്). സീറ്റ്: 120. ബിരുദ പരീക്ഷയുടെ മാർക്ക്, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ്: 1000 രൂപ. പെൺകുട്ടികൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 മതി. ബിരുദ കോഴ്സിന് ജൂൺ ഒമ്പത് വൈകീട്ട് അഞ്ചുവരെയും പി.ജി ഡിപ്ലോമക്ക് ജൂൺ 30 വൈകീട്ട് അഞ്ചുവരെയും അപേക്ഷിക്കാം. പഠിച്ചിറങ്ങുന്നവർക്ക് വ്യോമയാന വ്യവസായത്തിലും എയർ ​കാർഗോ വിഭാഗത്തിലും വിമാനത്താവളത്തിലും തൊഴിൽ സാധ്യതയുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Degree and PG DiplomaRajiv Gandhi National Aviation University
News Summary - Degree and PG Diploma from Rajiv Gandhi National Aviation University
Next Story