Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപഠനത്തിനായി വിദേശത്ത്...

പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു; കണക്കുനിരത്തി കേന്ദ്രം

text_fields
bookmark_border
പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു; കണക്കുനിരത്തി കേന്ദ്രം
cancel

പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതായി കേന്ദ്രം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും ലക്ഷ്യസ്ഥാന രാജ്യങ്ങളും സംബന്ധിച്ച് സി.പി.എം അംഗം എ.എ. റഹീം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് പഠനത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണത്തിൽ 2023നെ അപേക്ഷിച്ച് 2025ൽ 31% കുറവ് വന്നതായി അറിയിച്ചത്.

വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറിന്റെ മറുപടി പ്രകാരം, 2023ൽ 9,08,364 വിദ്യാർഥികൾ വിദേശത്തേക്ക് പോയി. 2024ൽ ഇത് 7,70,127 ആയി കുറഞ്ഞു. 2025ൽ ഇത് 6,26,606 ആയി. ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്നുള്ളതാണ് കണക്കുകൾ. 2023 മുതൽ 2025 വരെ വിദേശത്തേക്ക് പോയവരിൽ 'പഠനം/വിദ്യാഭ്യാസം' എന്ന നിലയിൽ തങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണമാണിത്.

മറുപടിയിൽ ലക്ഷ്യസ്ഥാന രാജ്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. വിദേശ പഠനം വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ പരിശോധിക്കുന്നതിനായി സർക്കാർ സർവേയോ വിലയിരുത്തലോ നടത്തിയിട്ടുണ്ടോ എന്നും, വിദേശത്ത് വിദ്യാഭ്യാസം തേടാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പരിഹരിക്കുന്നതിനായി നിർദ്ദേശിച്ചിരിക്കുന്ന പ്രധാന നിരീക്ഷണങ്ങളും ശുപാർശകളും എന്തൊക്കെയാണെന്നും റഹീം ചോദിച്ചിരുന്നു.

'വിദേശ പഠനം എന്നത് വ്യക്തിഗത ഇച്ഛാശക്തിയുടെയും തെരഞ്ഞെടുപ്പിന്റെയും കാര്യമാണ്. അത് താങ്ങാനാവുന്ന നിരക്ക്, ബാങ്ക് വായ്പകൾ ലഭിക്കാനുള്ള സാധ്യത, വിദേശ സമൂഹങ്ങളുമായുള്ള സമ്പർക്കം, പ്രത്യേക പഠന ശാഖകളോടുള്ള അഭിരുചി തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിജയകരവും സമ്പന്നവും സ്വാധീനമുള്ളതുമായ ഒരു പ്രവാസി ഇന്ത്യക്ക് ഒരു ആസ്തിയായി കണക്കാക്കപ്പെടുന്നു. അറിവും വൈദഗ്ധ്യവും പങ്കിടുന്നത് ഉൾപ്പെടെ പ്രവാസികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഗവൺമെന്റിന്റെ ശ്രമങ്ങൾ ലക്ഷ്യമിടുന്നു' - എന്നായിരുന്നു മജുംദാറിന്റെ മറുപടി.

ഓസ്‌ട്രേലിയ, ഇറ്റലി, യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള 14 വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിനായി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ലെറ്റർ ഓഫ് ഇന്റന്റ് നൽകിയിട്ടുണ്ടെന്നും മറുപടിയിൽ കൂട്ടിച്ചേർത്തു. 2023നെ അപേക്ഷിച്ച് 2024ൽ കാനഡ, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ പഠന പെർമിറ്റ് ലഭിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വിസ കണക്കുകളിൽ കുറഞ്ഞത് 25% കുത്തനെ ഇടിവ് ഉണ്ടായതായി കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യു.എസിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിദ്യാർഥി വിസ അപേക്ഷകരോട് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ക്രീനിങ്ങിനായി പരസ്യമാക്കാൻ ആവശ്യപ്പെട്ടു. അതേസമയം ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ വിസകളും ഭരണകൂടം റദ്ദാക്കിയിരുന്നു. വിദ്യാർഥി വിസ അപേക്ഷകൾക്കായുള്ള പുതിയ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുന്നത് കഴിഞ്ഞ വർഷം മേയ്-ജൂൺ മാസങ്ങളിൽ ഏതാനും ആഴ്ചത്തേക്ക് നിർത്തിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abroadUnion governmentstudiesIndians
News Summary - Decline in number of Indians going abroad for studies, says Govt
Next Story