Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ പെൺമക്കൾക്ക് ദയാപുരം സ്കോളർഷിപ്പ്; അവസാന തീയതി ജൂൺ 25ന്

text_fields
bookmark_border
Girls education Scholarship
cancel
Listen to this Article

കോഴിക്കോട്: കോവിഡ് മൂലം ജീവനോ ജോലിയോ വരുമാനമോ നഷ്ടപ്പെട്ട പ്രവാസികളുടെ പെൺമക്കൾക്കായി ദയാപുരം കോളജ് ഏർപ്പെടുത്തിയ പഠന സ്കോളർഷിപ്പുകൾക്ക് ജൂൺ 25 വരെ അപേക്ഷിക്കാം. ബി.എസ്.സി ഫിസിക്സ് വിത്ത് കെമിസ്ട്രി, ബി.എ ഇംഗ്ലീഷ്, ബി.എസ്സി ലാംഗ്വേജ് ലിറ്ററേച്ചർ, ബി.എ ഫംങ്ഷണൽ ഇംഗ്ലീഷ്, ബി.എ ഹിസ്റ്ററി, ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് വിഷയ താൽപര്യവും പഠനത്തിൽ അഭിരുചിയും ഉള്ള വിദ്യാർഥിനികൾക്ക് ആണ് സ്കോളർഷിപ്പ് ലഭിക്കുക.

അർഹതയുള്ള വിദ്യാർഥിനികൾക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെടുന്ന പക്ഷം ഹോസ്റ്റൽ പ്രവേശനവും നൽകും. scholarships@dayapuram.org എന്ന ഇ മെയിലിൽ അപേക്ഷകയുടെ പ്ലസ് ടു വരെയുള്ള മാർക്ക് വിവരങ്ങൾ, രക്ഷിതാക്കളിൽ ഒരാളുടെ NRI Status സംബന്ധിച്ച വിവരങ്ങൾ, സാമ്പത്തിക സാമൂഹ്യ സ്ഥിതിയെപ്പറ്റിയും കുടുംബ സ്ഥിതിയെയും പറ്റിയുള്ള വിശദമായ കുറിപ്പ് എന്നിവ സഹിതം ജൂൺ 25ന് മുമ്പ് അപേക്ഷിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dayapuram Scholarship for NRI's Daughters; The deadline is June 25
Next Story