കുസാറ്റ്: സ്പോട്ട് അഡ്മിഷന്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലെ കൊച്ചിന് യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കുട്ടനാട് (കുസെക്), പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ ബി.ടെക് കോഴ്സിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്.
കട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്കും മൂന്നാം സെമസ്റ്ററിലെ ബി.ടെക് (ലാറ്ററല്‍ എന്‍ട്രി) സിവില്‍ എൻജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്കും ഒഴിവുള്ള സീറ്റിലേക്ക് ഡിസംബര്‍ ഏഴിന് സ്പോട്ട് അഡ്മിഷന് നടത്തും. കുസാറ്റ്-ക്യാറ്റ് 2022 ഉള്‍പ്പെടാത്തവരായ വിദ്യാര്‍ഥികള്‍ക്കും അഞ്ചിന് രാവിലെ 10 വരെ രജിസ്ട്രേഷന് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് www.admissions.cusat.ac.in സന്ദര്‍ശിക്കാം. ഫോൺ: 0477 -2707500 / 9496800632 / 7907762513 / 9446249706 / 9447364175.

