Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.യു.ഇ.ടി-യുജി ഇത്തവണ...

സി.യു.ഇ.ടി-യുജി ഇത്തവണ ഓഫ്​ലൈനായും

text_fields
bookmark_border
സി.യു.ഇ.ടി-യുജി ഇത്തവണ ഓഫ്​ലൈനായും
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി-​യു​ജി ഇ​ത്ത​വ​ണ ഓ​ൺ​ലൈ​നി​നു പു​റ​മെ പേ​ന​യും ക​ട​ലാ​സും ഉ​പ​യോ​ഗി​ച്ചും ന​ട​ത്തും. ഈ ​വ​ര്‍ഷ​ത്തെ പ​രീ​ക്ഷ മേ​യ് 15 മു​ത​ല്‍ 31 വ​രെ രാ​ജ്യ​ത്തെ 380ഉം ​പു​റ​ത്ത് 26ഉം ​പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ദി​വ​സം ര​ണ്ടോ മൂ​ന്നോ ഷി​ഫ്റ്റു​ക​ളാ​യി​ട്ടാ​യി​രി​ക്കും പ​രീ​ക്ഷ. നാ​ഷ​ന​ല്‍ ടെ​സ്റ്റി​ങ് ഏ​ജ​ന്‍സി ഈ ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മാ​ര്‍ച്ച്‌ 26 ആ​ണ് അ​വ​സാ​ന ദി​വ​സം. ജൂ​ൺ 30ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

45 കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, 37 സം​സ്ഥാ​ന സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, 32 ക​ൽ​പി​ത സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, 133 സ്വ​കാ​ര്യ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​റ്റ് മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ ബി​രു​ദ കോ​ഴ്സു​ക​ള്‍ക്ക് ഈ ​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ന​ല്‍കു​ന്നു​ണ്ട്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ 13 ഭാ​ഷ​ക​ളി​ല്‍ ഒ​ന്നി​ല്‍ പ​രീ​ക്ഷ എ​ഴു​താം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി ആ​റു വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. നേ​ര​ത്തെ ഇ​ത് പ​ത്ത് വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://exams.nta.ac.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance ExamEdu NewsOfflineCUET UG
News Summary - CUET-UG-Offline
Next Story