സി.യു.ഇ.ടി-യു.ജി 2026 മേയിൽ
text_fieldsന്യൂഡൽഹി: വിവിധ കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-യു.ജി) അടുത്ത വർഷം മേയിൽ നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള 47 കേന്ദ്ര സർവകലാശാലകളിലേക്കും 300ൽ അധികം കോളജുകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണിത്.
അപേക്ഷാ പ്രക്രിയക്ക് മുന്നോടിയായി ആധാർ വിശദാംശങ്ങൾ, യു.ഡി.ഐ.ഡി കാർഡുകൾ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ എന്നിവയിൽ തെറ്റുകളില്ലെന്ന് ഉറപ്പാക്കാൻ വിദ്യാർഥികളോട് എൻ.ടി.എ നിർദേശിച്ചു. രജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷാ വിൻഡോ ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.in-ൽ ഉടൻ ലഭ്യമാകും. ഈ വർഷം മേയ് 13 മുതൽ ജൂൺ നാലു വരെ 35 ഷിഫ്റ്റുകളിലായാണ് സി.യു.ഇ.ടി-യു.ജി 2025 പരീക്ഷ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

