Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.യു.ഇ.ടി പി.ജി...

സി.യു.ഇ.ടി പി.ജി രജിസ്ട്രേഷൻ ഏപ്രിൽ 19 വരെ

text_fields
bookmark_border
admission
cancel

ന്യൂഡൽഹി: ദേശീയ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ സി.യു.ഇ.ടി (പി.ജി) രജിസ്ട്രേഷനുള്ള സമയം ഏപ്രിൽ 19 വൈകീട്ട് അഞ്ചു വരെയാണെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേശ് കുമാർ അറിയിച്ചു.

അന്നുതന്നെ രാത്രി 11.50 വരെ ഫീസടക്കാം. തിങ്കളാഴ്ച രാത്രി മുതൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ രജിസ്ട്രേഷന് സൗകര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അഡ്മിറ്റ് കാർഡ്, പരീക്ഷ സമയക്രമം അടക്കം വിശദാംശങ്ങൾ പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് ജഗദേശ് കുമാർ ട്വീറ്റ് ചെയ്തു. വെബ്സൈറ്റ്: cuet.nta.nic.in. രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളിലേതടക്കമുള്ള പി.ജി പ്രവേശനത്തിന്‌ ദേശീയ തലത്തിൽ നടക്കുന്ന യോഗ്യതാ പരീക്ഷയാണിത്‌. ചില സംസ്ഥാന/കൽപ്പിത സ്വകാര്യ സർവകലാശാലകളിലെ പി.ജി പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CUET PG Registration
News Summary - CUET PG Registration
Next Story