Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോവിഡ്​ ഇഫക്​ട്​;...

കോവിഡ്​ ഇഫക്​ട്​; സംസ്ഥാനത്ത്​ ബിരുദ​ പ്രവേശനത്തിന്​ 'കൂട്ടയിടി'

text_fields
bookmark_border
കോവിഡ്​ ഇഫക്​ട്​; സംസ്ഥാനത്ത്​ ബിരുദ​ പ്രവേശനത്തിന്​ കൂട്ടയിടി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ കാ​ല​ത്ത്​ സം​സ്ഥാ​ന​ത്തെ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ 'കൂ​ട്ട​യി​ടി'. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ ഉ​പ​രി​പ​ഠ​നം തേ​ടു​ന്ന കു​ട്ടി​ക​ൾ കു​റ​യു​മെ​ന്നും കേ​ര​ള​ത്തി​ൽ അ​പേ​ക്ഷ​ക​ർ വ​ർ​ധി​ക്കു​മെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ൽ ശ​രി​വെ​ക്കു​ന്ന​താ​ണ്​ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം.

അ​പേ​ക്ഷ​സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ല​ഭ്യ​മാ​യ സീ​റ്റി​െൻറ ഇ​ര​ട്ടി​യോ​ട​ടു​ത്ത്​ അ​പേ​ക്ഷ​ക​ളാ​ണ്​ ഇ​തി​ന​കം ല​ഭി​ച്ച​ത്. ഒാ​ൺ​ലൈ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലാ​ണ്​ പ്ര​വേ​ശ​നം.

ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ത്ത​വ​ണ ആ​ദ്യം അ​പേ​ക്ഷ ക്ഷ​ണി​ച്ച കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ്യാ​ഴാ​ഴ്​​ച വ​രെ 75,660 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. 41,574 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ആ​ഗ​സ്​​റ്റ്​ 17 വ​രെ അ​പേ​ക്ഷി​ക്കാം.

ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എം.​ജി യി​ൽ 70,234 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. സീ​റ്റ്​ 58,155. ആ​ഗ​സ്​​റ്റ്​ 17 വ​രെ​യാ​ണ്​ എം.​ജി​യി​ലും അ​പേ​ക്ഷ സ​മ​യം. കേ​ര​ള​യി​ലും എം.​ജി യി​ലും മു​ൻ​വ​ർ​ഷ​ത്തെ ​അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഇ​തി​ന​കം മ​റി​ക​ട​ന്നു.

കാ​ലി​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്​​ച വ​രെ 89,125 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. അ​ന്തി​മ​സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത 8000ൽ ​അ​ധി​കം അ​പേ​ക്ഷ​ക​ളു​മു​ണ്ട്. സീ​റ്റ്​ 65,140. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മു​ള്ള ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന കൂ​ടി​വ​രു​ന്ന​തോ​ടെ മൊ​ത്തം സീ​റ്റു​ക​ൾ 70,000ൽ ​അ​ധി​ക​മാ​കും.

17 വ​രെ​യാ​ണ്​ അ​പേ​ക്ഷ​സ​മ​ർ​പ്പ​ണം. തീ​യ​തി ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലാ​ണ്. കാ​ലി​ക്ക​റ്റി​ൽ ഒ​ന്ന​ര​ല​ക്ഷ​ം അ​പേ​ക്ഷ​ക​രു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 21199 അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. സീ​റ്റ്​ 18997. അ​പേ​ക്ഷ​സ​മ​ർ​പ്പ​ണം ​ 27നാ​ണ്​​ അ​വ​സാ​നി​ക്കു​ക.

സൗ​ക​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ ആ​ർ​ട്​​സ്, കോ​മേ​ഴ്​​സ്​ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പ​ര​മാ​വ​ധി 30 ഉം ​സ​യ​ൻ​സ്​ ​േകാ​ഴ്​​സു​ക​ളി​ൽ 25 ഉം ​സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ​സ​ർ​ക്കാ​ർ നേ​ര​േ​ത്ത ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇൗ ​സീ​റ്റു​ക​ൾ​കൂ​ടി ചേ​ർ​ത്താ​ണ് ഇ​ത്ത​വ​ണ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ ന്യൂ​ജെ​ൻ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. വി​ദ​ഗ്​​ധ​സ​മി​തി റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മാ​ണ്​ പു​തി​യ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid effectdegree admission 2020
Next Story