Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റിലെ കോടതി വിധി; പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റി

text_fields
bookmark_border
മൂന്നു ദിവസം അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും സമയം നൽകും
മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റിലെ കോടതി വിധി; പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റി
cancel
Listen to this Article

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തിയുള്ള ഹൈകോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാൽ മൂന്നു ദിവസം അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും സമയം നൽകും. ഇതിനു ശേഷം ആഗസ്റ്റ് മൂന്നിനോ നാലിനോ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഹൈകോടതി ഉത്തരവോടെ ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അനുവദിച്ചിരുന്ന 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാകും. ഈ സീറ്റുകൾ കൂടി ഓപൺ മെറിറ്റിലേക്ക് ചേർക്കും.

എന്നാൽ, നേരത്തേ 30 ശതമാനം മാനേജ്മെന്‍റ് ക്വോട്ട സീറ്റിൽ പ്രവേശനം നടത്തിയിരുന്ന സമുദായ ഇതര സ്വതന്ത്ര മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം സീറ്റുകൾ ഓപൺ മെറിറ്റിൽ ലയിപ്പിച്ച സർക്കാർ നടപടി കോടതി ശരിവെക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് ഒരുപറ്റം മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചത്.

ആവശ്യം തള്ളിയ കോടതി ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി ഓപൺ മെറിറ്റിൽ ലയിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവോടെ മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെന്‍റ് ക്വോട്ട സീറ്റ് 20 ശതമാനമായി. ഇതിനു പുറമെ, ന്യൂനപക്ഷ/ പിന്നാക്ക സമുദായ മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Court Judgment on Management/Community Quota Seats; Plus one trial allotment postponed to tomorrow
Next Story