Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റിന് പൊതുമാനദണ്ഡം: ഹൈകോടതി നിലപാട് തേടി
text_fieldsbookmark_border
കൊച്ചി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ നടത്തിപ്പിന് പൊതുമാനദണ്ഡം വേണമെന്ന ഹരജിയിൽ ഹൈകോടതി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നിലപാട് തേടി. വിദ്യാർഥികളുടെ വസ്ത്രധാരണത്തിലടക്കം ദേശീയ തലത്തിൽ പൊതുമാനദണ്ഡമുണ്ടാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കിഴുവിലം സ്വദേശി ആസിഫ് ആസാദ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ഇത്തവണത്തെ പരീക്ഷ എഴുതാൻ കൊല്ലത്തെ ഒരു സെന്ററിലെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം വിവാദമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

