സി.എം.എ കോഴ്സ്: രജിസ്ട്രേഷൻ 31 വരെ
text_fieldsദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എം.എ.ഐ) കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി (സി.എം.എ) കോഴ്സ് പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കുന്നവർക്കാണ് സി.എം.എ മെംബർഷിപ് ലഭിക്കുക. ചുരുങ്ങിയ ചെലവിൽ പഠനം നടത്തി കോസ്റ്റ് അക്കൗണ്ടന്റാകാം.
ഫൗണ്ടേഷൻ കോഴ്സിന് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവർക്കും പരീക്ഷയെഴുതാൻ പോകുന്നവർക്കും രജിസ്റ്റർ ചെയ്യാം. പത്താം ക്ലാസ് പാസായവരെയും പരിഗണിക്കും. എന്നാൽ, ഫൗണ്ടേഷൻ പരീക്ഷക്കുമുമ്പ് പ്ലസ്ടു പരീക്ഷ പാസാകണം. രജിസ്ട്രേഷൻ/ കോഴ്സ് ഫീസ് 6000 രൂപ.
ഇന്റർമീഡിയറ്റ് കോഴ്സിന് സി.എം.എ ഫൗണ്ടേഷൻ പരീക്ഷ പാസായവർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. കോഴ്സ് ഫീസ് 23,100 രൂപ. ഇന്റർമീഡിയറ്റ് പൂർത്തിയാക്കുന്നവർക്ക് ഫൈനൽ കോഴ്സിലേക്ക് കടക്കാം. കോഴ്സ് ഫീസ് 25,000 രൂപ.
രജിസ്ട്രേഷൻ: 2026 ജൂണിലെ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ജനുവരി 31 വരെയും ഡിസംബറിലെ പരീക്ഷകൾ എഴുതുന്നതിന് ജൂലൈ 31 വരെയും രജിസ്റ്റർ ചെയ്യാം. ഓൺലൈനായും പ്രവേശനം നേടാം. സി.എം.എ കോഴ്സ് സംബന്ധമായ വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഔദ്യോഗിക വെബ് സൈറ്റായ https://icmai.in/studentswebsite സന്ദർശിക്കാവുന്നതാണ്.
ഐ.സി.എം.എയുടെ ചാപ്റ്ററുകൾ വഴിയും ഓൺലൈനായും കോഴ്സുകൾ പഠിക്കാം. പഠന സാമഗ്രികൾ, സ്റ്റുഡന്റ്സ് ഇ-ബുള്ളറ്റിൻ, ഇ-ലൈബ്രറി, ട്യൂട്ടോറിയൽ വർക്ക് ഷോപ്സ്, ഓറൽ/ പോസ്റ്റൽ (ഇ-ലേണിങ്) കോച്ചിങ്, സ്കിൽ ട്രെയിനിങ്, പ്രാക്ടിക്കൽ ട്രെയ്നിങ്, മോഡൽ ചോദ്യപേപ്പറുകൾ മുതലായ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാകും. അന്വേഷണങ്ങൾക്ക് studies@icmai.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

