ക്ലാറ്റ്: രണ്ടാം അലോട്ട്മെൻറ്
text_fieldsകൊച്ചി: കോമൺ ലോ അഡ്മിഷൻ ടെസ്റ്റിെൻറ (ക്ലാറ്റ്) അടിസ്ഥാനത്തിൽ നടത്തിവരുന്ന നിയമ സർവകലാശാലകളിലെ ബി.എ-എൽ.എൽ.ബി പ്രവേശത്തിെൻറ രണ്ടാം അലോട്ട്മെൻറ് ജൂൺ 19ലേക്ക് മാറ്റി. ക്ലാറ്റ് പരീക്ഷ എഴുതിയ ചില കുട്ടികൾക്ക് പരീക്ഷ നേരിട്ടപ്പോൾ ചില തടസ്സങ്ങൾ ഉണ്ടായി എന്നതിെൻറ അടിസ്ഥാനത്തിൽ അവരുടെ റാങ്കുകൾ പരിശോധിച്ച് വേണ്ടത് ചെയ്യാനും ഇൗ പട്ടികയുടെ അടിസ്ഥാനത്തിൽ രണ്ടാം അലോട്ട്മെൻറ് മുതൽ നടത്താനും ജൂൺ 13ന് സുപ്രീം കോടതി ഉത്തരവിട്ടതിെൻറ അടിസ്ഥാനത്തിലാണിത്.
രണ്ടാം ഘട്ടത്തിൽ അലോട്ട്മെൻറ് കിട്ടുന്നവർക്ക് 19 മുതൽ 21 വരെ ഫീസ് അടക്കാം. കോടതി വിധി പ്രകാരം പരിഷ്കരിച്ച പട്ടിക ക്ലാറ്റ് വെബ്സൈറ്റിൽ 16ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ ക്ലാറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. www.clat.ac.in ജൂലൈ ആറിന് ക്ലാറ്റ് ഓഫിസ് പ്രവർത്തനം അവസാനിക്കും. അതിന് ശേഷം ഏതെങ്കിലും നിയമ വാഴ്സിറ്റിയിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ അതിൽ അവർ തന്നെ പ്രവേശനം നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
