Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightസാ​േങ്കതിക സർവകലാശാല...

സാ​േങ്കതിക സർവകലാശാല കോളജുകൾ ഡിസംബർ 28ന്​ തുറക്കും

text_fields
bookmark_border
സാ​േങ്കതിക സർവകലാശാല കോളജുകൾ ഡിസംബർ 28ന്​ തുറക്കും
cancel
camera_alt

Representative Image

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ള​ജു​ക​ൾ ഡി​സം​ബ​ർ 28ന്​ ​തു​റ​ക്കു​ന്നു. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​ർ​ച്ചി​ൽ അ​ട​ച്ച കോ​ള​ജു​ക​ൾ ഒ​മ്പ​ത്​ മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ തു​റ​ക്കു​ന്ന​ത്. വി​വി​ധ സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രം​ഭി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. അ​ടു​ത്ത ആ​ഴ്​​ച ചേ​രു​ന്ന സി​ൻ​ഡി​ക്കേ​റ്റി​െൻറ അം​ഗീ​കാ​ര​മാ​യാ​ൽ ഉ​ത്ത​ര​വി​റ​ങ്ങും.

ഏ​ഴാം സെ​മ​സ്​​റ്റ​ർ ബി.​ടെ​ക്, ഒ​മ്പ​താം സെ​മ​സ്​​റ്റ​ർ ബി.​ആ​ർ​ക്, മൂ​ന്നാം സെ​മ​സ്​​റ്റ​ർ എം.​ടെ​ക്​/​എം.​ആ​ർ​ക്/​എം.​പ്ലാ​ൻ, അ​ഞ്ചാം സെ​മ​സ്​​റ്റ​ർ എം.​സി.​എ/​ഒ​മ്പ​താം സെ​മ​സ്​​റ്റ​ർ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​സി.​എ എ​ന്നീ ക്ലാ​സു​ക​ളാ​ണ്​ ഡി​സം​ബ​ർ 28ന്​ ​ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ 18ന്​ ​അ​വ​സാ​നി​ക്കും.

28ന്​ ​നേ​രി​ട്ട്​ തു​ട​ങ്ങു​ന്ന സെ​മ​സ്​​റ്റ​ർ ക്ലാ​സ്​ ജ​നു​വ​രി ഒ​മ്പ​ത്​ വ​രെ നീ​ളും. ഫെ​ബ്രു​വ​രി 15 മു​ത​ൽ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​യും ന​ട​ത്തും. മാ​ർ​ച്ച്​ ഒ​ന്നി​ന്​ അ​ടു​ത്ത സെ​മ​സ്​​റ്റ​ർ ക്ലാ​സ്​ ആ​രം​ഭി​ക്കും.

കോ​ള​ജു​ക​ളി​ൽ വി​വി​ധ സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന തീ​യ​തി, അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷാ തീ​യ​തി, അ​ടു​ത്ത സെ​മ​സ്​​റ്റ​ർ ആ​രം​ഭി​ക്കു​ന്ന തീ​യ​തി എ​ന്നി​വ ക്ര​മ​ത്തി​ൽ:

  • അ​ഞ്ചാം സെ​മ​സ്​​റ്റ​ർ ബി.​ടെ​ക്​/​ബി.​എ​ച്ച്.​എം.​സി.​ടി/​ബി.​ആ​ർ​ക്: ​ ജ​നു​വ​രി 11, ജ​നു​വ​രി 30, മാ​ർ​ച്ച്​ ഒ​ന്ന്, ഏ​പ്രി​ൽ ഒ​ന്ന്.
  • അ​ഞ്ച്​/​ഏ​ഴ്​ സെ​മ​സ്​​റ്റ​ർ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം.​സി.​എ: ജ​നു​വ​രി 11, ജ​നു​വ​രി 30, മാ​ർ​ച്ച്​ ഒ​ന്ന്, ഏ​പ്രി​ൽ ഒ​ന്ന്.
  • മൂ​ന്നാം സെ​മ​സ്​​റ്റ​ർ ബി.​ടെ​ക്​/​ബി.​ടെ​ക്​ ലാ​റ്റ​റ​ൽ എ​ൻ​ട്രി/​ബി.​എ​ച്ച്.​എം.​സി.​ടി/​ബി.​ഡി​സ്​/​ബി.​ആ​ർ​ക്​: ഫെ​ബ്രു​വ​രി ഒ​ന്ന്, ഫെ​ബ്രു​വ​രി 20, മാ​ർ​ച്ച്​ 15, ഏ​പ്രി​ൽ ഒ​ന്ന്.
  • മൂ​ന്നാം സെ​മ​സ്​​റ്റ​ർ എം.​സി.​എ/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​സി.​എ: ഫെ​ബ്രു​വ​രി ഒ​ന്ന്, ഫെ​ബ്രു​വ​രി 20, മാ​ർ​ച്ച്​ 15, ഏ​പ്രി​ൽ ഒ​ന്ന്.
  • ഒ​ന്നാം സെ​മ​സ്​​റ്റ​ർ എം.​ബി.​എ: ജ​നു​വ​രി 25, ഫെ​ബ്രു​വ​രി 13, ഫെ​ബ്രു​വ​രി 22, മാ​ർ​ച്ച്​ എ​ട്ട്.
  • ഒ​ന്നാം സെ​മ​സ്​​റ്റ​ർ ബി.​ടെ​ക്​/​ബി.​ആ​ർ​ക്​/​ബി.​എ​ച്ച്.​എം.​സി.​ടി: മാ​ർ​ച്ച്​ ഒ​ന്ന്, മാ​ർ​ച്ച്​ 13, ഏ​പ്രി​ൽ ഒ​ന്ന്, ഏ​​പ്രി​ൽ 15.
  • ഒ​ന്നാം സെ​മ​സ്​​റ്റ​ർ പി.​ജി: ഫെ​ബ്രു​വ​രി 22, മാ​ർ​ച്ച്​ ആ​റ്, മാ​ർ​ച്ച്​ 22, ഏ​പ്രി​ൽ 15.
Show Full Article
TAGS:engineering technical university 
Web Title - class starts at technical university
Next Story