Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ഐ.എസ്​.ഇ 10, 12...

സി.ഐ.എസ്​.ഇ 10, 12 ക്ലാസുകളിലെ ഭാഷ വിഷയങ്ങളുടെ സിലബസ് വെട്ടിക്കുറച്ചു

text_fields
bookmark_border
സി.ഐ.എസ്​.ഇ 10, 12 ക്ലാസുകളിലെ ഭാഷ വിഷയങ്ങളുടെ സിലബസ് വെട്ടിക്കുറച്ചു
cancel

ന്യൂഡൽഹി: 10, 12 ക്ലാസുകളിലേക്കുള്ള ഭാഷാ വിഷയങ്ങളിലെ സിലബസ് കൗൺസിൽ ഓഫ്​ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കറ്റ്​ എക്​സാമിനേഷൻ (സി.ഐ.എസ്​.ഇ) വെട്ടിക്കുറച്ചു. മറ്റ് വിഷയങ്ങളിലുള്ള സിലബസും കുറച്ചേക്കും. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ അധ്യയനം ശരിയായ രീതിയിൽ നടക്കാത്ത സാഹചര്യത്തിലാണ്​ ഐ.സി.‌എസ്.ഇ, ഐ‌.എസ്‌.സി സിലബസുകൾ കുറക്കുന്നത്​.

ഈ വരുന്ന അക്കാദമിക്​ വർഷത്തിലേക്കുള്ള ഇംഗ്ലീഷ്, ഇന്ത്യൻ ഭാഷകളുടെ സിലബസാണ്​ കുറച്ചത്​. പരിഷ്​കരിച്ച സിലബസ് സി.ഐ.എസ്​.ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്കൂളുകളോട് ഇത് പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്​. ഐ.സി.എസ്.ഇ, ഐ‌.എസ്‌.സി ബോർഡ് പരീക്ഷഫലങ്ങൾ ജൂലൈ 31നകം പ്രഖ്യാപിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10ICSEISCCISCE12
News Summary - CISCE reduces syllabus for 2022 Class 10 and 12 board exams
Next Story