Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസിപെറ്റ് പ്രവേശന...

സിപെറ്റ് പ്രവേശന പരീക്ഷ ജൂൺ 11ന്; രജിസ്ട്രേഷൻ തുടങ്ങി

text_fields
bookmark_border
CIPET
cancel

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിപെറ്റ്) വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ, പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷ ജൂൺ 11ന്. വിജ്ഞാപനം www.cipet.gov.inൽ. മേയ് 28 വരെ അപേക്ഷിക്കാം. കോഴ്സുകൾ: ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി), ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് ടെക്നോളജി (ഡി.പി.ടി). മൂന്ന് വർഷം, ആറ് സെമസ്റ്ററുകൾ. യോഗ്യത: പത്താംക്ലാസ്/തത്തുല്യം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് പ്രോസസിങ് ആൻഡ് ടെസ്റ്റിങ് (പി.ജി.ഡി-പി.പി.ടി), രണ്ടു വർഷം, നാല് സെമസ്റ്ററുകൾ. യോഗ്യത: ശാസ്ത്രബിരുദം. പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ഡിസൈൻ (സി.എ.ഡി/സി.എ.എം)(പി.ഡി-പി.എം.ഡി) ഒന്നര വർഷം, മൂന്ന് സെമസ്റ്ററുകൾ. യോഗ്യത: ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/പ്ലാസ്റ്റിക്സ്/പോളിമർ/ടൂൾ/പ്രൊഡക്ഷൻ/മെക്കാട്രോണിക്സ്/ഓട്ടോമൊബൈൽ/ടൂൾ ആൻഡ് ഡൈ മേക്കിങ്/പെട്രോ കെമിക്കൽസ്/ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ, ഡി.പി.എം.ടി/ഡി.പി.ടി (സിപെറ്റ്) തത്തുല്യം. കേരളത്തിൽ സിപെറ്റ് കേന്ദ്രം കൊച്ചിയിലാണ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examCIPET
News Summary - CIPET entrance exam on June 11; Registration has started
Next Story