ന്യൂനപക്ഷങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. യു.ജി.സി അംഗീകാരമുള്ള സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് ഫെലോഷിപ്പിന് അപേക്ഷിക്കാനാകുക. പ്രതിമാസം 20,000 രൂപ വീതം ഒരുവർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും.
കേന്ദ്ര/സംസ്ഥാന സർക്കാരിന്റേയോ സർവകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സാമ്പത്തിക സഹായമോ ലഭിക്കാത്തവർക്കാണ് ഫെലോഷിപ്പ് ലഭ്യമാവുക. 30 ശതമാനം ഫെലോഷിപ്പുകൾ പെൺകുട്ടികൾക്കായും അഞ്ചു ശതമാനം ഭിന്നശേഷിക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ജനുവരി 15ന് മുമ്പ് പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. സംശയങ്ങൾക്ക്: 0471 2300523, 2300524, 2302000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

