Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് 77 പേർക്ക്

text_fields
bookmark_border
navakeralam pdf
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും വഴിയൊരുക്കുന്ന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. അഞ്ചുവർഷംകൊണ്ട് 500 പേർക്ക് ഫെലോഷിപ് നൽകുന്നതിൽ ആദ്യഘട്ടമായി 77 പേരെയാണ് തെരഞ്ഞെടുത്തത്.

മുഴുവൻ സമയ ഗവേഷണത്തിന് ഒന്നാം വർഷം 50,000 രൂപയും രണ്ടാം വർഷം ഒരു ലക്ഷം രൂപയുമാണ് പ്രതിമാസ ഫെലോഷിപ് നൽകുക. രണ്ടു വർഷ ഫെലോഷിപ് അനിവാര്യമെങ്കിൽ ഒരു വർഷം കൂടി നീട്ടി നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെലോഷിപ് വിതരണം മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി പൂർത്തിയാക്കിയ 860 പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. വിവിധ വിഷയ മേഖലകളിലെ വിദഗ്ധസമിതി നടത്തിയ പരിശോധനയിലൂടെ തെരഞ്ഞെടുത്ത 77 പേർക്കാണ് ഫെലോഷിപ്. ലൈഫ് സയൻസ് 21, കെമിക്കൽ സയൻസ് 10, മെറ്റീരിയൽ സയൻസ് ഏഴ്, പൊളിറ്റിക്കൽ സയൻസ്/ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്/ ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് അഞ്ച്, ഇക്കണോമിക് സ്റ്റഡീസ് അഞ്ച്, അഗ്രികൾചർ ആൻഡ് ഇക്കോളജിക്കൽ സയൻസ് ഏഴ്, ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് ജിയളോജിക്കൽ സ്റ്റഡീസ് എട്ട്, മെഡിക്കൽ സയൻസ് രണ്ട്, കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് ആറ്, ഡിജിറ്റൽ ടെക്നോളജി ആൻഡ് എൻജിനീയറിങ് ആറ് എന്നിങ്ങനെയാണ് ഫെലോഷിപ്.

സർവകലാശാലകൾ, സ്കൂളുകൾ, സെന്‍ററുകൾ, അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പി.ഡി.എഫ് രജിസ്ട്രേഷൻ അനുവദിക്കുക. ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ, സാങ്കേതിക കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ചും ഗവേഷണം നടത്താം. ലാബ് സൗകര്യത്തിനായി 50,000 രൂപ അധികമായി നൽകും. അപേക്ഷകരിൽ 67 ശതമാനവും സ്ത്രീകളായിരുന്നു. കൂടുതൽ അപേക്ഷകരുള്ള ജില്ല തിരുവനന്തപുരവും (190) സർവകലാശാല 'കേരള'യുമാണ്.

ഫെലോഷിപ് നേടിയവർ:

ലൈഫ് സയൻസ് -മിഥുൻ പത്മകുമാർ, ലെയ തോമസ്, ഷാരൽ റെബല്ലോ, വി.ജെ. ഷൈൻ, ജോയസ് ടി. ജോസഫ്, രമ്യ ചന്ദ്രൻ, ജെസ്വിൻ ജോസഫ്, ഡോ. രേഷ്മ സിൽവസ്റ്റർ, കെ. അനു, ആർ.സി. വിനീത, കെ.ആർ. ആശ രാജ്, പി.എസ്. ഹരീഷ്, ബി.എസ്. ഉണ്ണിക്കൃഷ്ണൻ, അഹ്ലം അബ്ദുൽ അസീസ്, ടി.ആർ. രശ്മി, എസ്. മനോമി, കെ.ബി. മേഘ, എസ്.ഐ. ഹസീന, എ. അമൃത നിസ്തുൽ, തൃപ്തി രാഘവേന്ദ്ര, സീന ജോസ്.

കെമിക്കൽ സയൻസ്: ഡോ.ഡി.എസ്. വിൽബീ, വി.എസ്. ദിലിമോൻ, പി. അഭിലാഷ്, ഡി.ആർ. ഷെറിൻ, വിശാൽ കണ്ടത്തിൽ, എ.ആർ. രമ്യ, പി.എം. നീമ, എസ്.ജെ. സൗമ്യ, ലിജു ഏലിയാസ്, ബി.എൻ. സൗമ്യ.

മെറ്റീരിയൽ സയൻസ്: കെ.എം. ഹിജാസ്, മഞ്ജു പെരുമ്പിൽ, അലക്സ് ജോസഫ്, പി.കെ. വിനീത, എ.കെ. ശിവദാസൻ, എസ്. രശ്മി, കെ. അശ്വതി.

പൊളിറ്റിക്കൽ സയൻസ്/ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്/ ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ്:

കെ. ആര്യ, ഡോ. അനിൽ ഗോപി, ഇന്ദു വി. മേനോൻ, എ.ടി. ലിജിഷ, അനു കുര്യാക്കോസ്.

ഇക്കണോമിക് സ്റ്റഡീസ്: പി.ആർ. സ്വാതി വർമ, എം. സാബു, പി. അരവിന്ദ്, വി.ഡി. ദീപ, വി. മുഹമ്മദ് ആഷിഖ്.

അഗ്രികൾചർ ആൻഡ് ഇക്കോളജിക്കൽ സയൻസ്: ബി. നീതു, റാണി വർഗീസ്, എൻ.പി. ജെസിയ, ദീപു ശിവദാസ്, പി. രാജി, കത്വാക്കർ ദീപക് സുരേഷ്, നീരജ പുതിയമഠം.

ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ജിയളോജിക്കൽ സ്റ്റഡീസ്: ആർ.ജി. പ്രിജിത, എൻ.ബി. ലക്ഷ്മി, എം. മുഹ്സിൻ, ദീപു എ. ഗോപകുമാർ, എം.ആർ. ഷിജീഷ്, ഷൈനി രഞ്ജിത്ത്, എ.ടി. അജ്മൽ ഖാൻ, പി. ധന്യ.

മെഡിക്കൽ സയൻസ്: അഭിലാഷ് നായർ, ജെ.എസ്. സിമി മോഹൻ.

കൊമേഴ്സ് ആൻഡ് മാനേജ്മെന്‍റ്: പി.സി. രാധിക, എസ്. റൂബി, കെ. ലത, എലിസബത്ത് ഡൊമിനിക്, ജേക്കബ് ജോജു, ഗൗരി വിജയൻ.

ഡിജിറ്റൽ സയൻസ് ആൻഡ് എൻജിനീയറിങ്: വി. ആദിത്യ, എം.യു. ശ്രീജ, കെ.എ. അൻസൽ, വിജേന്ദർ കുമാർ ശർമ, സി.ജി. രാജി, ആർ. വിവേക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministers Navakerala Post Doctoral Fellowship
News Summary - Chief Minister's Navakerala Post Doctoral Fellowship for 77 persons
Next Story