‘വെള്ളം കുടിപ്പിച്ച’ പ്ലസ് ടു കെമിസ്ട്രിയുടെ മൂല്യനിർണയം ഉദാരമാക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർഥികളെ വലച്ച പ്ലസ് ടു കെമിസ്ട ്രി ഉത്തരക്കടലാസിെൻറ മൂല്യനിർണയം ഉദാരമാക്കാൻ തീരുമാനം. കെമിസ്ട്രി പരീക്ഷ ചോ ദ്യേപപ്പർ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനുൾപ്പെടെ സമൂഹമാധ്യ മങ്ങളിലടക്കം വിമർശനം കേൾക്കേണ്ടിവന്നിരുന്നു. ചോദ്യേപപ്പറിലെ പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം ചേർന്ന സ്കീം ഫൈനലൈസേഷനിൽ മൂല്യനിർണയത്തിൽ ഉദാര നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചത്.
ചോദ്യേപപ്പർ തയാറാക്കിയ രീതി സംബന്ധിച്ചും വിമർശനം ഉയർന്നു. മാതൃകാ പരീക്ഷയുടേതുൾപ്പെടെ പാറ്റേൺ തെറ്റിച്ചായിരുന്നു ചോദ്യങ്ങൾ വന്നത്. ആദ്യ ആറ് ദിവസങ്ങളിൽ പൂർത്തിയായ വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷൻ പൂർത്തിയായി. അവശേഷിക്കുന്ന വിഷയങ്ങളുടേത് 29ന് നടക്കും.
മാർച്ച് ആറിന് തുടങ്ങിയ ഹയർസെക്കൻഡറി പരീക്ഷ ബുധനാഴ്ച അവസാനിക്കും.
ഏപ്രിൽ ഒന്നുമുതൽ 12വരെയാണ് മൂല്യനിർണയത്തിെൻറ ആദ്യഘട്ടം. വിഷു അവധിക്കുശേഷം 16, 17 തീയതികളിൽകൂടി മൂല്യനിർണയം നടക്കും. ഇൗ ഘട്ടത്തിൽ രണ്ടാംവർഷ ഹയർസെക്കൻഡറിയുടെ മൂല്യനിർണയം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നാല് അധ്യാപകസംഘടനകൾ രണ്ട് ദിവസം മൂല്യനിർണയം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇൗ സമയത്ത് പൂർത്തിയാക്കാനാകുമോ എന്നതിൽ ആശങ്കയുണ്ട്. 17ന് അടയ്ക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ തെരഞ്ഞെടുപ്പിനുശേഷമേ പുനരാരംഭിക്കൂ. സംസ്ഥാനത്തെ 110 കേന്ദ്രങ്ങളിലാണ് മൂല്യനിർണയ ക്യാമ്പുകൾ നടക്കുക. എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 28ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
