കാർബൺ ന്യൂട്രൽ വിദ്യാലയമാകാനൊരുങ്ങി ചാവറ ദർശൻ പബ്ലിക് സ്കൂൾ
text_fieldsകൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിലെ
മുളവനം
പറവൂർ: സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ വിദ്യാലയമാകാൻ ഒരുങ്ങി കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂൾ. കുട്ടികളുടെ കൃഷിയിടത്തിലെ വ്ലാത്താങ്കര ചീരകൃഷി, കാർബൺ ന്യൂട്രൽ കൃഷിരീതികൾ, 34 ഇനം മുളകൾകൊണ്ടുള്ള മുളവനം, ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ജൈവ-അജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ, പരമ്പരാഗത ഊർജ സ്രോതസ്സുകളുടെ ഉപയോഗം എന്നിവ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.
കോട്ടുവള്ളി പഞ്ചായത്തിെൻറയും കൃഷിഭവെൻറയും മേൽനോട്ടത്തിലാണ് കാർബൺ ന്യൂട്രൽ കൃഷിരീതികൾ സ്കൂളിൽ നടത്തിവരുന്നത്. സ്കൂൾ അങ്കണത്തിൽ മുളവനമുള്ള വിദ്യാലയമാണ്.

