എ​ൻ.​െ​എ.​ടി​ക​ളി​ൽ എം.​ടെ​ക്​: കേ​ന്ദ്രീ​കൃ​ത കൗ​ൺ​സ​ലി​ങ്​ ര​ജി​സ്​​ട്രേ​ഷ​ൻ തുടങ്ങി

  • ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ മേ​യ്​ എ​ട്ടു​വ​രെ

കെ. ​വി​ജി
14:26 PM
09/04/2018
mtec.jpg

പ്രാ​ബ​ല്യ​ത്തി​ലു​ള്ള ‘ഗേ​റ്റ്​ സ്​​കോ​ർ’ ഉ​ള്ള​വ​ർ​ക്ക്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​ടി​ക​ൾ), കേ​ന്ദ്ര ​ഫ​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ രാ​ജ​സ്​​ഥാ​ൻ, എ.ബി.വി.​െഎ.​െഎ.​െഎ.ടി.എം ഗ്വാ​ളി​യോ​ർ, ​െഎ.​െഎ.​െഎടി.ഡി.എം ജ​ബ​ൽ​പൂ​ർ, ​െഎ.​െഎ.​െഎ.ടി അ​ല​ഹ​ബാ​ദ്, ബ​ന്ത്​ ലോം​ഗോ​വാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ലോം​ഗോ​വാ​ർ, ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഷി​ബ്​​പൂ​ർ, നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫൗ​ണ്ട​റി ആ​ൻ​ഡ്​ ഫോ​ർ​ജ്​ ടെ​ക്​​നോ​ള​ജി റാ​ഞ്ചി, സ്​​കൂ​ൾ ഒാ​ഫ്​ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ വി​ജ​യ​വാ​ഡ, പ​ഞ്ചാ​ബ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ ച​ണ്ഡി​ഗ​ഢ്, ​െഎ.​െഎ.​െഎ.ടി.ഡി &എം കാ​ഞ്ചീ​പു​രം, ​െഎ.​െഎ.​െഎ.ടി വ​ഡോ​ധ​ര, ഹൈ​ദ​രാ​ബാ​ദ്​ വാ​ഴ്​​സി​റ്റി, സെ​ൻ​ട്ര​ൽ വാ​ഴ്​​സി​റ്റി ഒാ​ഫ്​ സൗ​ത്ത്​ ബി​ഹാ​ർ പ​ട്​​​ന മു​ത​ലാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ എം.ടെക്​/ മാസ്​റ്റർ ഒാഫ്​ ആർകിടെക്​ചർ/ മാസ്​റ്റർ ഒാഫ്​ പ്ലാനിങ്​/ മാസ്​റ്റർ ഒാഫ്​ ഡിസൈൻ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള കേ​ന്ദ്രീ​കൃ​ത കൗ​ൺ​സ​ലി​ങ്ങി​ൽ (സി.സി.എം.ടി) പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ര​ജി​സ്​​ട്രേ​ഷ​നും ചോ​യി​സ്​ ഫി​ല്ലി​ങ്ങും ആ​രം​ഭി​ച്ചു.

ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 2200 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 1700 രൂ​പ മ​തി. ര​ജി​സ്​​ട്രേ​ഷ​ന്​ മേ​യ്​ എ​ട്ടു​വ​രെ സ​മ​യ​മു​ണ്ട്.
2016, 2017, 2018 വ​ർ​ഷ​ങ്ങ​ളി​ൽ ഗേ​റ്റ്​ സ്​​കോ​ർ നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ഏ​ക​ജാ​ല​ക ഒാ​ൺ​ലൈ​ൻ അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാം. `സി.സി.എം.ടി 2018' യ​ഥാ​സ​മ​യം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​രെ അ​ഡ്​​മി​ഷ​ന്​ പ​രി​ഗ​ണി​ക്കി​ല്ല. എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ഒാ​ൺ​ലൈ​നാ​യി ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ഗേ​റ്റ്​ സ്​​കോ​ർ നേ​ടി​യ​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​ഡ്​​മി​ഷ​ൻ കൗ​ൺ​സ​ലി​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​വു​ന്ന​ത്. www.ccmr.mic.inലൂടെ ​ചോയ്​സുകൾ നൽകാം. ചോ​യി​സ്​ ഫി​ല്ലി​ങ്​ മേ​യ്​ 14വ​രെ ന​ട​ത്താം. 

അ​പേ​ക്ഷാ​ർ​ഥി​ക​ൾ ബി.ടെക്​/ബി.ഇ/ ബാച്ചിലർ ഒാഫ്​ ആർകിടെക്​ചർ/ ബാച്ചിലർ ഒാഫ്​ പ്ലാനിങ്​/ ബാച്ചിലർ ഒാഫ്​ ഡിസൈൻ എ​ന്നീ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ 6.5 സി.ജി.പി.എ / 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. എസ്​.സി/എസ്​.ടി/പി.ഡബ്ല്യൂ.ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 6.0 സി.ജി.പി.എ /55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​യാ​കും. യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. 2018 സെ​പ്​​റ്റം​ബ​ർ 15ന​കം യോ​ഗ്യ​ത തെ​ളി​യി​ച്ചാ​ൽ മ​തി. സീ​റ്റ്​ അ​ലോ​ട്ട്​​മ​​െൻറി​നാ​യു​ള്ള മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്​ ഗേ​റ്റ്​ സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​ണ്.

ആ​ദ്യ റൗ​ണ്ട്​ സീ​റ്റ്​ അ​ലോ​ട്ട്​​മ​​െൻറ്​ മേ​യ്​ 20ന്. ​മേ​യ്​ 21-24ന​കം ഫീ​സ്​ അ​ട​ച്ച്​ സീ​റ്റ്​ ഉ​റ​പ്പാ​ക്ക​ണം. സെ​ക്ക​ൻ​ഡ്​ അ​ലോ​ട്ട്​​മ​​െൻറ്​ മേ​യ്​ 28ന്. ​മേ​യ്​ 29 -ജൂ​ൺ ഒ​ന്നി​നും ഇ​ട​യി​ൽ ഫീ​സ്​ അ​ട​ച്ച്​ അ​ഡ്​​മി​ഷ​ൻ നേ​ടാം. 

മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്​​മ​​െൻറ്​ ജൂ​ൺ 10ന്. ​ജൂ​ൺ 11-14 വ​രെ ഫീ​സ്​ അ​ട​ച്ച്​ അ​ഡ്​​മി​ഷ​ൻ നേ​ടാ​വു​ന്ന​താ​ണ്. 
കൗ​ൺ​സ​ലി​ങ്​/​സീ​റ്റ്​ അ​ലോ​ട്ട്​​മ​​െൻറ്​ ഷെ​ഡ്യൂ​ളു​ക​ളും വ്യ​ക്​​ത​മാ​യ സിസി.എം.ടി ന​ട​പ​ടി ക്ര​മ​ങ്ങ​ളും http://ccmt.nic.inൽ ​ല​ഭ്യ​മാ​ണ്. 
ഇ​ത്ത​വ​ണ കേ​ന്ദ്രീ​കൃ​ത കൗ​ൺ​സ​ലി​ങ്​ ഏ​കോ​പി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല എ​ൻ.​െ​എ.​ടി ഡ​ൽ​ഹി​ക്കാ​ണ്.
 

Loading...
COMMENTS