കേന്ദ്ര സർവകലാശാലയിൽ അവസാന ഘട്ട പ്രവേശനം 27ന്
text_fieldsകാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട പ്രവേശനം നവംബർ 27ന് നടക്കും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഒഴിവുകൾ നവംബർ 24ന് നടക്കുന്ന അഡ്മിഷനിൽ പൂർത്തിയാക്കും.
പട്ടികജാതി പട്ടികവർഗ സംവരണ വിഭാഗങ്ങളുടെ ഒഴിവുകൾ നവംബർ 25, 27 തീയതികളിൽ നടക്കും. എം.എഡ്, എം.എ കന്നഡ, എം.എസ്സി യോഗ തെറപ്പി എന്നീ കോഴ്സുകൾക്ക് ഒഴിവുകൾ വന്ന സീറ്റുകൾ സ്പോട്ട് അഡ്മിഷൻ വഴി നടത്തും. അതിെൻറ തീയതി പിന്നീട് വെബ്സൈറ്റ് വഴി അറിയിക്കും. website: www.cukerala.ac.in, email: admissions@cukerala.ac.in. ഫോൺ: 0467-2309460, 66, 67, 2309491.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

