പെരിയ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം തീരുമാനമാവാതെ തുടരുന്നു. സർവകലാശാല അധികൃതർ അടച്ചിട്ട പഠനവിഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. പഠിപ്പുമുടക്കിയുള്ള സമരങ്ങളോട് വിയോജിക്കുന്നുവെന്നുകാണിച്ച് കഴിഞ്ഞദിവസം സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകിയതിനു പിറകെ, മുടങ്ങിയ ക്ലാസുകൾ ഉടൻ ആരംഭിക്കണമെന്നും വിദ്യാർഥി സംഘടനകൾ അഭ്യർഥിച്ചിരുന്നു. അധ്യയനം മുടക്കിയുള്ള സമരമാർഗങ്ങളിൽനിന്നും പിന്മാറുകയാണെന്ന സംഘടന നേതാക്കളുടെ ഉറപ്പിന്മേലാണ് അധികൃതർ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമെടുത്തത്.
അതേസമയം, വിവിധ പ്രശ്നങ്ങളുന്നയിച്ച് വിദ്യാർഥികൾ നടത്തിവരുന്ന സമരത്തിലെ ആവശ്യങ്ങൾ സംബന്ധിച്ച തുടർ ചർച്ചകൾ നടക്കേണ്ടതുണ്ടെന്ന് വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു. ഓരോ ഹോസ്റ്റലിനോടനുബന്ധിച്ചും ഡൈനിങ് ഹാൾ, വായനമുറി, ഫർണിച്ചർ തുടങ്ങിയ സൗകര്യങ്ങൾ എത്രയും വേഗം ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ മൂന്നുപേർക്ക് താമസ സൗകര്യമൊരുക്കിയാൽ, വായനക്കാവശ്യമായ ഇടമില്ലാതെ വരുമെന്നും ഇത് പഠനത്തെ ബാധിക്കുമെന്നും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ ഗൗരവമായിതന്നെ കാണുന്നുണ്ടെന്നും ആവശ്യമെന്നുകണ്ടാൽ വൈസ് ചാൻസലറെ കാണുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ എം.വി. ജയരാജൻ കഴിഞ്ഞദിവസം തലസ്ഥാനത്തെത്തിയ വിദ്യാർഥി സംഘടന നേതാക്കൾക്ക് ഉറപ്പുകൊടുത്തിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:51 PM GMT Updated On
date_range 2017-07-31T03:21:25+05:30കേന്ദ്ര സർവകലാശാല: ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും
text_fieldsNext Story