ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്
text_fieldsകേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് വിവിധ ട്രെയിനിങ് സെന്ററുകളിലായി നടത്തുന്ന ഏകവർഷ പഞ്ചകർമ ടെക്നീഷ്യൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും www.ccras.nic.inൽ ലഭിക്കും. എൻ.എസ്.ഡി.സി ഹെൽത്ത് കെയർ സെക്ടർ സ്കിൽ കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത ഒരുവർഷത്തെ ഫുൾടൈം കോഴ്സിന് മൊത്തം 30,000 രൂപ ഫീസ് നൽകണം. മൂന്ന് ഗഡുക്കളായി ഫീസടക്കാം. പരിശീലനകേന്ദ്രങ്ങളും സീറ്റുകളും ചുവടെ:
1. നാഷനൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ , ചെറുതുരുത്തി, തൃശൂർ ജില്ല (ഫോൺ: 04884-262543), സീറ്റുകൾ 30.
2. സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ന്യൂഡൽഹി-സീറ്റ് 10
3. റീജനൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ജമ്മു-15
4. സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ഗുവാഹതി-10.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ പാസാകണം. അപേക്ഷാഫീസ് 500 രൂപ. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, പ്രവേശനമാഗ്രഹിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ബന്ധപ്പെട്ട രേഖകൾ (അപേക്ഷാഫീസ് ഡിമാന്റ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാം) സഹിതം രജിസ്ട്രേഡ് തപാലിൽ അയക്കണം. ജൂലൈ 31 വരെ സ്വീകരിക്കും. സ്ഥാപനങ്ങളുടെ പൂർണ വിലാസവും അപേക്ഷിക്കേണ്ട രീതിയും വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

