മോഡേൺ ബയോളജിയിൽ ഗവേഷണ തൽപരരായവർക്ക് കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഹൈദരാബാദിലെ സെൻറർ േഫാർ ഡി.എൻ.എ ഫിങ്കർ പ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സി.ഡി.എഫ്.ഡി) 2018 ആഗസ്റ്റിൽ ആരംഭിക്കുന്ന റിസർച് സ്കോളേഴ്സ് പ്രോഗ്രാമിൽ ചേരാം. ഇതോടൊപ്പം മണിപ്പാൽ അല്ലെങ്കിൽ ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ പി.എച്ച്ഡിക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
1. ഏതെങ്കിലും ശാസ്ത്ര-സാേങ്കതിക വിഷയത്തിലോ അഗ്രികൾചറിലോ അക്കാദമിക് മികവോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ എം.ബി.ബി.എസ് ഡിഗ്രിയുള്ളവരാകണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
2. സി.എസ്.െഎ.ആർ-യു.ജി.സി/ഡി.ബി.ടി/െഎ.സി.എം.ആർ/ഇൻസ്പെയർ നെറ്റ്-ജെ.ആർ.ഫ്/ജെസ്റ്റ്/തത്തുല്യ യോഗ്യത നേടിയിരിക്കണം. പ്രാബല്യത്തിലുള്ള ഫെേലാഷിപ് യോഗ്യതയുള്ളവർക്കാണ് പി.എച്ച്ഡിക്ക് അപേക്ഷിക്കാവുന്നത്. ഫെലോഷിപ് യോഗ്യത പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഫെലോഷിപ് സ്റ്റാറ്റസ് ഏപ്രിൽ 30നകം അപ്ഡേറ്റ് ചെയ്താൽ മതി. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഒാൺലൈനായി www.cdfd.org.in ൽ നിർദേശാനുസരണം സമർപ്പിക്കാം. ഏപ്രിൽ 10 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാഫീസ് 500 രൂപ. ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. എസ്.സി/എസ്.ടി/പി.എച്ച് വിഭാഗക്കാർക്ക് ഫീസ് ഇല്ല.