Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒരു അധ്യയനവർഷം രണ്ട്​...

ഒരു അധ്യയനവർഷം രണ്ട്​ ടേം പരീക്ഷകൾ; പത്ത്​, പന്ത്രണ്ട്​ ക്ലാസുകൾക്കുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങളുമായി സി.ബി.എസ്.ഇ

text_fields
bookmark_border
ഒരു അധ്യയനവർഷം രണ്ട്​ ടേം പരീക്ഷകൾ; പത്ത്​, പന്ത്രണ്ട്​ ക്ലാസുകൾക്കുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങളുമായി സി.ബി.എസ്.ഇ
cancel

ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിലെ പത്ത്​​, പ്ലസ്​ ടു ക്ലാസുകളിലേക്കുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട്​ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). അധ്യയന വർഷത്തെ രണ്ട്​ ടേം ആയി തിരിക്കുന്നതാണ്​ അതിൽ പ്രധാനപ്പെട്ടത്​. ടേം ഒന്നിലേക്കും, ടേം രണ്ടിലേക്കുമായി അമ്പത്​ ശതമാനം വെച്ച്​ സിലബസുകൾ വിഭജിച്ചേക്കും. അതിൽ ആദ്യ ടേമി​െൻറ പരീക്ഷ നവംബർ-ഡിസംബർ മാസങ്ങളിലും അവസാന പരീക്ഷ മാർച്ച് ​- ഏപ്രിൽ മാസങ്ങളിലും നടത്തുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്​.

അവസാന ടേം പരീക്ഷകൾ 90 മിനിറ്റുകൾ ദൈർഘ്യമുള്ളതായിരിക്കും. മാർക്കിങ്​ സ്കീമിനൊപ്പം സി.ബി.എസ്​.ഇ ചോദ്യപേപ്പർ സജ്ജീകരിച്ച് സ്കൂളുകളിലേക്ക് അയയ്ക്കും. സി.ബി.എസ്.ഇ നിയോഗിക്കുന്ന പുറത്തുനിന്നുള്ള കേന്ദ്ര സൂപ്രണ്ടുമാരുടെയും നിരീക്ഷകരുടെയും മേൽനോട്ടത്തിലായിരിക്കും പരീക്ഷകൾ നടത്തുക. ഇരു ടേമുകളുടെയും മാർക്കുകൾ വിദ്യാർഥികളുടെ ആകെ സ്​കോറിൽ ചേർക്കുന്ന രീതിയാണ്​ പിന്തുടരുക. അതേസമയം, ഇ​േൻറണൽ അസസ്​മെൻറിന്​ കൂടുതൽ പ്രധാന്യം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEBoard Exams
News Summary - CBSE to Hold two Board Exams for 2022 Batch
Next Story