Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ: ഈ അധ്യായന വർഷം മുതൽ രണ്ട് കേന്ദ്രീകൃത ബോർഡ് പരീക്ഷകൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
സി.ബി.എസ്.ഇ: ഈ അധ്യായന വർഷം മുതൽ രണ്ട് കേന്ദ്രീകൃത ബോർഡ് പരീക്ഷകൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

2026 - 27 അധ്യയന വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷാ സമ്പ്രദായത്തിൽ വർഷത്തിൽ രണ്ട് തവണ പരീക്ഷ നടത്തുന്ന രീതി ഏർപ്പെടുത്തിയത് സി.ബി.എസ്.ഇയുടെ മൂല്യനിർണ്ണയ രീതിയിൽ വലിയൊരു മാറ്റമാണ് കൊണ്ടുവരുന്നത്. ഈ പുതിയ ക്രമീകരണത്തിൽ പരീക്ഷാ കാലയളവ് വർധിച്ചെങ്കിലും, രജിസ്ട്രേഷൻ നടപടികൾ പഴയതുപോലെ തന്നെ സ്കൂളുകൾ വഴി കേന്ദ്രീകൃതമായാണ് നടക്കുന്നത്.

ദ്വി-പരീക്ഷാ സംവിധാനത്തിലെ രജിസ്ട്രേഷൻ സംബന്ധിച്ച പ്രധാന വിവരങ്ങൾ; പ്രാഥമിക രജിസ്ട്രേഷൻ (എൽ.ഒ.സി) എല്ലാ വർഷവും സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിലുള്ള നിശ്ചിത സമയപരിധിക്കുള്ളിൽ, ആ അധ്യയന വർഷത്തേക്കുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും ലിസ്റ്റ് സ്കൂളുകൾ സമർപ്പിക്കണം. ഫെബ്രുവരിയിൽ നടക്കുന്ന പ്രധാന ബോർഡ് പരീക്ഷക്കുളള രജിസ്ട്രേഷനാണ് ഇത്.

രണ്ടാമത്തെ പരീക്ഷക്ക് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ഇതൊരു ഓപ്ഷനൽ സൗകര്യമാണ്.

രണ്ടാമത്തെ പരീക്ഷ (മെയ് മാസം) നടത്തുമ്പോൾ, ആ ഘട്ടത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി സ്കൂളുകൾ ഒരു അധിക എൽ.ഒ.സി സമർപ്പിക്കണം. ആദ്യത്തെ (ഫെബ്രുവരി) ബോർഡ് പരീക്ഷയുടെ ഫലം വന്നതിന് ശേഷമാണ് വിദ്യാർത്ഥികൾ രണ്ടാമത്തെ ഘട്ടത്തിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കുന്നത്. തുടർന്ന്, സ്കൂളുകൾ ഈ വിദ്യാർത്ഥികളുടെ പേരും പരീക്ഷാ ഫീസും ബോർഡിലേക്ക് സമർപ്പിക്കുന്നു.

​രണ്ടാമത്തെ പരീക്ഷയിൽ പങ്കെടുക്കാൻ, ഒരു വിദ്യാർത്ഥി ആദ്യത്തെ ബോർഡ് പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിലെങ്കിലും എഴുതിയിരിക്കണം. തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കോ അല്ലെങ്കിൽ 'കമ്പാർട്ട്മെന്റ്' വിഭാഗത്തിൽ ഉൾപ്പെട്ടവർക്കോ വേണ്ടിയുള്ളതാണ് ഈ പരീക്ഷ. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാത്ത പുതിയ വിദ്യാർത്ഥികളെ രണ്ടാമത്തെ പരീക്ഷയ്ക്കായി ചേർക്കാൻ കഴിയില്ല. വിദ്യാർത്ഥികളുടെ താല്പര്യം കൃത്യമായി മനസ്സിലാക്കേണ്ടതിനാൽ സ്കൂൾ അധികൃതർക്ക് ഇതിൽ വലിയ പങ്കുണ്ട്.

രണ്ടാമത്തെ പരീക്ഷയുടെ നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടതും, പ്രകടനം മെച്ചപ്പെടുത്താനോ കമ്പാർട്ട്മെന്റ് ക്ലിയർ ചെയ്യാനോ യഥാർത്ഥ ആവശ്യമുണ്ടെങ്കിൽ മാത്രം ഈ സൗകര്യം ഉപയോഗിക്കാൻ നിർദ്ദേശിക്കേണ്ടതും പ്രിൻസിപ്പാൾമാരുടെ കടമയാണ് കോർഡിനേറ്റർ വഴി ക്രമീകരിക്കണം.

​ഫീ മാനേജ്മെന്റ്

ആദ്യത്തെ പരീക്ഷാ ഫലം വന്നതിന് ശേഷം, രണ്ടാമത്തെ ഘട്ടത്തിനായുള്ള എൽ.ഒ.സി സമയത്ത് മാത്രമേ ഈ പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കേണ്ടതുള്ളൂ. സെപ്റ്റംബറിലെ പ്രാഥമിക രജിസ്ട്രേഷൻ സമയത്ത് ആധാർ അല്ലെങ്കിൽ ഇന്ത്യ ഗവൺമെൻറ് അംഗീകരിച്ചിട്ടുള്ള ഐ.ഡി ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക. കാരണം, ആദ്യ പരീക്ഷയ്ക്കും രണ്ടാമത്തെ പരീക്ഷയ്ക്കും ഇടയിൽ വലിയ തിരുത്തലുകൾ വരുത്താൻ അനുവദിക്കില്ല.

സെപ്റ്റംബറിൽ നിങ്ങൾ ചെയ്യുന്ന രജിസ്ട്രേഷൻ തന്നെയാണ് എല്ലാ വിദ്യാർത്ഥികൾക്കുമുള്ള നിർബന്ധിത നടപടി. രണ്ടാമത്തെ പരീക്ഷ എന്നത് ഫലം വന്നതിന് ശേഷം സ്കൂൾ വഴി തിരഞ്ഞെടുക്കാവുന്ന ഒരു സൗകര്യം മാത്രമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയം ഗൾഫ് നാടുകളിൽ ജൂലൈ ഓഗസ്റ്റ് മാസം അവധിയാണ് സെപ്റ്റംബർ മാസത്തിൽ മാത്രമേ സ്കൂൾ തുറക്കുകയുള്ളൂ. ഈ സമയത്ത് പ്രിൻസിപ്പൽമാരും റെക്കോർഡിനേറ്റേഴ്സും യഥാസമയം രക്ഷിതാക്കളെ വിവരങ്ങൾ അറിയിക്കേണ്ട അത്യന്താപേക്ഷിതമാണ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE: Two centralized board exams from this academic year; key points to note
Next Story