Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഎട്ട് വരെ ക്ലാസുകളിലെ...

എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ സി.ബി.എസ്.ഇ

text_fields
bookmark_border
എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ സി.ബി.എസ്.ഇ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലെ​ വി​ദ്യ ാ​ർ​ഥി​ക​ൾ​ക്ക്​ അ​ടു​ത്ത ക്ലാ​സി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ സി.​ബി.​എ​സ്.​ഇ തീ​രു​മാ​നി​ച്ചു. മ ാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

ലോ​ക്​​ഡൗ​ൺ, ഡ ​ൽ​ഹി വം​ശീ​യാ​തി​ക്ര​മം എ​ന്നി​വ മൂ​ലം മാ​റ്റി​വെ​ച്ച 10,12 ബോ​ർ​ഡ്​ പ​രീ​ക്ഷ​ക​ൾ വെ​ട്ടി​ച്ചു​രു​ക്കും. സ്​ ​ഥാ​ന​ക്ക​യ​റ്റ​ത്തി​നും ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​ന​ത്തി​നും അ​നി​വാ​ര്യ​മാ​യ 29 വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ പ​രീ​ക്ഷ​യു​ണ്ടാ​കൂ. പ​രീ​ക്ഷ ന​ട​ത്താ​ത്ത വി​ഷ​യ​ങ്ങ​ളി​ലെ ന​ട​പ​ടി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

വി​ദേ​ശ​ത്തെ സ്​​കൂ​ളു​ക​ളി​ലെ 10,12 ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​റ്റി​വെ​ച്ച പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തി​ല്ല. ഇ​വ​രു​ടെ മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി പി​ന്നീ​ട്​ അ​റി​യി​ക്കും. ഒ​മ്പ​ത്, 11 ക്ലാ​സി​ൽ​ പ​ല സ്​​കൂ​ളു​ക​ളും പ​രീ​ക്ഷ ന​ട​ത്തി സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല​യി​ട​ത്ത്​ പ​രീ​ക്ഷ ന​ട​ന്നി​ട്ടി​ല്ല.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, ന​വോ​ദ​യ, ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ തു​ട​ങ്ങി പ​രീ​ക്ഷ ന​ട​ക്കാ​ത്തി​ട​ങ്ങ​ളി​ൽ ഇ​തു​വ​രെ ന​ട​ന്ന ടേം ​പ​രീ​ക്ഷ, ​േപ്രാ​ജ​ക്​​ട്​​ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​ണം. ഇ​ത്ത​രം പ​രീ​ക്ഷ​ക​ൾ​ക്ക്​ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കു​വേ​ണ്ടി ഓ​ൺ​ലൈ​നാ​യോ ഓ​ഫ്​​ലൈ​നാ​യോ സ്​​കൂ​ൾ ത​ല പ​രീ​ക്ഷ ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു.

മാ​റ്റി​വെ​ച്ച 10,12 ക്ലാ​സ്​ ബോ​ർ​ഡ്​ പ​രീ​ക്ഷ എ​ന്ന്​ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന്​ ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ​യും കോ​ഴ്​​സു​ക​ളു​ടെ പ്ര​വേ​ശ​ന തീ​യ​തി​യും പ​രി​ഗ​ണി​ച്ച്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ബോ​ർ​ഡ്​ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന തീ​യ​തി പ​ത്തു​ദി​വ​സം മു​മ്പ്​ വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കും.

Show Full Article
TAGS:cbase 
Web Title - CBSE students of classes 1 to 8 to be promoted without exams
Next Story