Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ഒ​റ്റ​പ്പെ​ൺ​കു​ട്ടി സ്കോ​ള​ർ​ഷി​പ്: അ​പേ​ക്ഷ 18വ​രെ

text_fields
bookmark_border
single girl child
cancel

സി.​ബി.​എ​സ്.​ഇ ഒ​റ്റ​പ്പെ​ൺ​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ് പു​തു​ക്കാ​നും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം https://cbse.gov.in/scholarshipൽ. ​ഒ​ക്ടോ​ബ​ർ 18വ​രെ അ​പേ​ക്ഷി​ക്കാം. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്. പ്ര​തി​മാ​സം 500 രൂ​പ വീ​തം ല​ഭി​ക്കും.

യോ​ഗ്യ​ത: കു​ടും​ബ​ത്തി​ലെ ഒ​റ്റ പെ​ൺ​കു​ട്ടി​യാ​യി​രി​ക്ക​ണം. സി.​ബി.​എ​സ്.​ഇ അ​ഫി​ലി​യേ​ഷ​നു​ള്ള സ്കൂ​ളി​ൽ പ​ഠി​ച്ച് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ആ​ദ്യ​ത്തെ അ​ഞ്ച് വി​ഷ​യ​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ച് 11, 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ക​ണം.

പ​ത്താം ക്ലാ​സി​ലെ പ്ര​തി​മാ​സ ട്യൂ​ഷ​ൻ ഫീ​സ് 1500 രൂ​പ​യി​ൽ ക​വി​യ​രു​ത്. 11, 12 ക്ലാ​സു​ക​ളി​ലെ ട്യൂ​ഷ​ൻ ഫീ​സി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​യാ​കാം. എ​ൻ.​ആ​ർ.​ഐ​ക്കാ​രു​ടെ കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ് പ്ര​തി​മാ​സം 6000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി.​ബി.​എ​സ്.​ഇ അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ് പു​തു​ക്കു​ന്ന​തി​ന് 11ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി പ​ന്ത്ര​ണ്ടാം ക്ലാ​സി​ലേ​ക്ക് പ്ര​മോ​ട്ട് ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

അ​പേ​ക്ഷ​ക​ൾ സ്കൂ​ൾ അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ഒ​ക്ടോ​ബ​ർ 25ന​കം സി.​ബി.​എ​സ്.​ഇ​ക്ക് ന​ൽ​ക​ണം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഒ​റ്റ പെ​ൺ​കു​ട്ടി സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ്കൂ​ൾ ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEApplicationScholarshipSingle girl child
News Summary - CBSE- single girl child-Scholarship-Application till 18
Next Story