തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകളിൽ പത്ത്, 12 ക്ലാസുകളിലേക്ക് ഇൗവർഷം മുതൽ നേരിട്ട് പ്രവേശനം നേടാം. അപേക്ഷ ഏപ്രിൽ 15 വരെ സ്കൂളുകളിൽ സ്വീകരിക്കും. െഎ.സി.എസ്.ഇ, സംസ്ഥാന പരീക്ഷാ ബോർഡ്, തുല്യമായ വിദേശ പരീക്ഷാ ബോർഡുകൾ എന്നിവക്ക് കീഴിൽ ഒമ്പത്, പത്ത് ക്ലാസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
പ്രവേശനം നേടുന്നതിനുള്ള കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം, സ്ഥലംമാറ്റത്തിെൻറ രേഖകൾ, രജിസ്ട്രേഷൻ വിവരങ്ങൾ, പ്രോഗ്രസ് റിപ്പോർട്ട്, ട്രാൻസ്ഫർ ഒാർഡർ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ തുടർന്ന് റീജനൽ ഒാഫിസർ അംഗീകരിക്കും.
വിദേശത്തുനിന്ന് മടങ്ങുന്ന രക്ഷിതാക്കൾക്ക് സി.ബി.എസ്.ഇയുടെ തിരുവനന്തപുരത്തെ സി.ബി.എസ്.ഇയുടെ റീജനൽ ഒാഫിസിലെ 04712987403 നമ്പറിൽ ബന്ധപ്പെടാം.