Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിബിഎസ്ഇ സ്കൂളുകളിൽ ഇനി മുതൽ എഐ പഠനം നിർബന്ധം; 9 മുതൽ 12 വരെ ക്ലാസുകൾക്ക് പുതിയ മൊഡ്യൂൾ

text_fields
bookmark_border
CBSE
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ സിബിഎസ്ഇ സ്കൂളുകളിൽ നിർമിത ബുദ്ധി (എഐ) പഠനം നിർബന്ധമാക്കുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 20 മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക ആമുഖ മൊഡ്യൂൾ എൻസിഇആർടി തയ്യാറാക്കി. ഇത് സ്കൂൾ തലത്തിൽ നടത്തുന്ന ഇന്റേണൽ അസസ്മെന്റിന്റെ ഭാഗമായി ഉൾപ്പെടുത്തും. കൂടുതൽ വിപുലമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പാഠപുസ്തകങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓപ്ഷണൽ വിഷയമായി മാത്രം കണ്ടിരുന്ന എഐയെ എല്ലാ കുട്ടികളുടെയും അടിസ്ഥാന നൈപുണ്യമായി മാറ്റുകയാണ് ലക്ഷ്യം.

കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നവർക്ക് മാത്രമല്ല, എല്ലാ വിദ്യാർത്ഥികൾക്കും എഐ സാക്ഷരത ഉറപ്പാക്കാനാണ് ഈ നീക്കം. ഡീപ്ഫേക്ക് വീഡിയോകൾ എങ്ങനെ തിരിച്ചറിയാം, ചാറ്റ്ബോട്ടുകൾ ആത്മവിശ്വാസത്തോടെ നൽകുന്ന തെറ്റായ വിവരങ്ങളെ എങ്ങനെ ചോദ്യം ചെയ്യാം തുടങ്ങി ഈ സാങ്കേതികവിദ്യയുടെ പ്രവർത്തനവും ഉപയോഗങ്ങളും പരിമിതികളും കുട്ടികളെ ആദ്യം പരിചയപ്പെടുത്തും. പിന്നീട് പാഠപുസ്തകങ്ങളിലൂടെ കൂടുതൽ ആഴത്തിലുള്ള പഠനത്തിലേക്ക് കടക്കാനാണ് പദ്ധതി.

ഐഐടിമദ്രാസ്, ഐഐടി ജോധ്പൂർ എന്നിവയുടെ സഹകരണത്തോടെയാണ് എൻസിആർടി കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, എഐ മൊഡ്യൂൾ വികസിപ്പിച്ചത്. 2026-27 അധ്യയന വർഷത്തെ ഇന്റേണൽ അസസ്മെന്റിനായി മൊഡ്യൂളുകൾ നൽകുമെന്ന് ഏപ്രിൽ 9ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പുതിയ പദ്ധതി പ്രകാരം 9-ാം ക്ലാസിൽ ഈ മൊഡ്യൂൾ നിർബന്ധമാണ്, 10-ാം ക്ലാസ് നിലവിലെ രീതിയിൽ തുടരും.

പഠനം, ഗവേഷണം, കണ്ടന്റ് എഴുത്ത്, കരിയർ ഗൈഡൻസ് തുടങ്ങി എല്ലാ മേഖലകളിലും എഐ ടൂളുകൾ വ്യാപകമായ സാഹചര്യത്തിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും വിവരങ്ങൾ എങ്ങനെ വസ്തുതാ പരിശോധന നടത്തണമെന്നും കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. എഐയെ അന്ധമായി ആശ്രയിക്കാതെ വിവേകത്തോടെ ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CBSE Mandates AI Education
Next Story