Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്.ഇ പരീക്ഷ...

സി.ബി.എസ്.ഇ പരീക്ഷ വേണമെന്ന് കൂടുതൽ സംസ്ഥാനങ്ങൾ, അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

text_fields
bookmark_border
cbse
cancel

ന്യൂ​ഡ​ൽ​ഹി: സി​.ബി​.എ​സ്.ഇ പന്ത്രണ്ടാം ക്ലാസ് പ​രീ​ക്ഷ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഇ​ന്ന് നടന്ന ഉ​ന്ന​തതല യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വി​ട്ടു. പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി​യും മ​ഹാ​രാ​ഷ്ട്ര​യും ആ​വ​ശ്യ​പ്പെ​ട്ടു.

എന്നാൽ സെ​പ്റ്റം​ബ​റി​ലോ അ​തി​നു​ശേ​ഷ​മോ പ​രീ​ക്ഷ ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്ക​ണ​മെ​ന്നാ​ണ് കൂടുതൽ സംസ്ഥാനങ്ങളും നിർദേശിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പരീക്ഷ നടത്തിപ്പിനുള്ള തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ചി​ല പ​രീ​ക്ഷ​ക​ൾ മാ​ത്രം ന​ട​ത്താ​മെ​ന്നായിരുന്നു കേ​ന്ദ്രത്തിന്‍റെ നിർദേശം. 174 വിഷയങ്ങളില്‍ എഴുപതോളം വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുകയും ഈ വിഷയങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് നൽകുകയും ചെയ്യാമെന്നായിരുന്നു നിർദേശം.

പ​രീ​ക്ഷ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ക്കാം എ​ന്ന നി​ർ​ദ്ദേ​ശ​വും ച​ർ​ച്ച​യാ​യി. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുവരെ പരീക്ഷ നടത്തരുതെന്ന് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. ഒ​ടു​വി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse examplus two
News Summary - cbse exam
Next Story